Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'മാജിക്ക് പ്ലാനറ്റ്' നടത്തിപ്പുമായി ബന്ധപ്പെട്ട് ജാഗ്രതക്കുറവുണ്ടായിട്ടില്ല: മജീഷ്യൻ ഗോപിനാഥ്‌ മുതുകാട്

30 Apr 2024 22:12 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: 'മാജിക്ക് പ്ലാനറ്റ്' നടത്തിപ്പുമായി ബന്ധപ്പെട്ട് ജാഗ്രതക്കുറവുണ്ടായിട്ടില്ല എന്ന് പ്രശസ്ത മജീഷ്യൻ ഗോപിനാഥ്‌ മുതുകാട്. ഒമാനിൽ നാഷണൽ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ഓട്ടിസം ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാൻ 'മാജിക്ക് പ്ലാനറ്റി'ലെ കുട്ടികൾക്കൊപ്പം എത്തിയ ഗോപിനാഥ്‌ മുതുകാട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. 

തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട് സെന്ററില്‍നിന്നുള്ള (ഡി.എ.സി) കുട്ടികൾ ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓട്ടിസം അവബോധ പരിപാടിയിൽ പങ്കെടുക്കാൻ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.അലി ബിമാനിയുടെ ഔദ്യോഗിക ക്ഷണത്തെത്തുടര്‍ന്നാണ് മസ്കറ്റിൽ എത്തിയത്.

തന്റെ സ്ഥാപനത്തെ കുറിച്ച് സംശയം ഉള്ളവർക്ക് അവിടെ വന്നു നോക്കാം എന്നും ആരുടേയും കൈയിൽ നിന്നും ഒരു പൈസ പോലും വാങ്ങാതെ ഭക്ഷണവും മരുന്നും ചികിത്സയും ഉൾപ്പെടെ തികച്ചും സൗജന്യമായി സ്റ്റൈപന്റോട് കൂടെയാണ് കൂടെയാണ് കുട്ടികളെ പരിപാലിക്കുന്നത്. വ്യത്യസ്തമായ രീതിയിൽ ആണ് സ്ഥാപനം മുന്നോട്ട് പോകുന്നതെന്നും. പലയിടത്തും പോയി പഠിച്ചു നേടിയ അറിവുകൾ പ്രയോജനപ്പെടുത്തി ഇനിയും മികച്ചതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമാന്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റിമാര്‍, ഗവണ്‍മെന്റ് പ്രതിനിധികള്‍, ഭിന്നശേഷി മേഖലയിലെ പ്രഗത്ഭര്‍ എന്നിവര്‍ക്ക് മുമ്പില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രത്യേകമായി വികസിപ്പിച്ചെടുത്ത ബോധന മാതൃക അവതരിപ്പിക്കാൻ കിട്ടിയത് അപൂർവ അവസരമാണെന്ന് ഡി.എ.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് മസ്കറ്റിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

Follow us on :

More in Related News