Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 14:54 IST
Share News :
ചാലക്കുടി:
കോഴിക്കോട് പ്രജ ഈവൻസ് ചാലക്കുടി ട്രാംവെ റോഡിന് സമീപം പ്രത്യകംഒരുക്കിയിരിക്കുന്ന
ഗ്രൗണ്ടിൽ MAGIC LAND EXPO 2024 ആരംഭിച്ചു.12000 ചതുരശ്ര അടിയിൽ തീർത്ത അണ്ടർവാട്ടർ തണൽ, വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന അതിമനോഹരമായ ഡിസ്‌നി ലാൻഡ്, വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം പക്ഷിപ്രദർശനം എന്നിവ എക്സ്പോയുടെ പ്രത്യേകതകളാണ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഇനങ്ങളിൽ പെട്ട ജീവികളുടെ മുപ്പതോളം കൊമേഴ്സ്യൽ സ്‌റ്റാളുകളും റെയ്‌ഡുകളും അടങ്ങിയ അമ്യൂസ്മെന്റ് പാർക്കുകളും ഇവിടെ കാണാം.എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയിൽ മൽസ്യകന്യകമാരുടെ അതിശയകരമായ പ്രകടനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
സമയം വൈകുന്നേരം 4 മുതൽ 9.30വരെയാണ് എക്സ്പോ ഉണ്ടായിരിക്കുക. 120 രൂപയാണ് ടിക്കറ്റ് നിരക്ക് എങ്കിലും
ക്രിസ്തുമസ് അവധി കഴിഞ്ഞാൽ സ്ക്കൂൾ കുട്ടികൾക്കായി പ്രത്യേക സൗജന്യ പാസ് ഒരുക്കിയിട്ടുണ്ടെന്നും
ചാലക്കുടിയുടെ ദേശീയ ഉത്സവമായ അമ്പതിരുനാൾ കഴിയുന്നതുവരെ പ്രദർശനം ഉണ്ടായിരിക്കുന്നതാണെന്നും
മാനേജർ മോഹനൻ എംപി, ഷിന്റോ ജോർജ് തരകൻ, വിജീഷ്, ഫൈസൽ തുടങ്ങിയവർ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.