Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 20:45 IST
Share News :
കടുത്തുരുത്തി: ജയം ഉറപ്പിക്കാൻ രാഹുൽ ഗാന്ധി അതിരമ്പുഴയിൽ.യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് ലോക സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അതിരമ്പുഴയിൽ എത്തുന്നു.
വൈകുന്നേരം നാലര മണിയോടു കൂടി അതിരമ്പുഴ ജംഗ്ഷനിൽ പ്രത്യേകം സജ്ജികരിച്ച വാഹനത്തിൽ രാഹുൽ ഗാന്ധി വോട്ടർന്മാരെ അഭിസംബോധന ചെയ്യും. ആദ്യമായി അതിരമ്പുഴയിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് യുഡിഎഫ് ഒരുക്കുന്നത്.
രാഹുൽ ഗാന്ധി എത്തുന്നതിൻ്റെ ആവേശത്തിലാണ് യു ഡി എഫ് അണികൾ .
രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ആയിരക്കണക്കിന് പേർ ഒഴുകിയെത്തുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.