Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 18:05 IST
Share News :
ചാലക്കുടി:
സെന്റ് ജെയിംസ് ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് നടത്തുന്നവർക്ക് സ്വയംതൊഴിൽ കണ്ടെത്തി നല്‌കുന്നതിൻ്റെ ഭാഗമായി റീനൽ കെയർ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോട്ടറി കടയുടെ ഉദ്ഘാടനം റീനൽ കെയർ മിഷൻ കൺവീനർ ജോയ് മൂത്തേടൻ നിർവ്വഹിച്ചു. സെൻ്റ് ജെയിംസ് ആശുപത്രി അസോസിയേറ്റ് ഡയറക്‌ടർ ഫാ. നവീൻ ഊക്കൻ അദ്ധ്യക്ഷതവഹിച്ചു.
1300/-ക. ചിലവ് വരുന്നുണ്ട്. ആയതുപ്രകാരം ഒരു ദിവസം 45 ഡയാലിസിസ് നടത്തുന്നതിന് 58,500/ക.യും ഒരു മാസം 58,500*26 = 15,21,000/. കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദാരമനസ്ക്കരായ മനുഷ്യസ്നേഹികളാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നത്. വിവാഹവാർഷികം, ജന്മദിനം, ഓർമ്മദിനങ്ങൾ, വിശേഷ അവസരങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ നല്‌കുന്ന സംഭാവനകളും, പ്രതിമാസം 100/ക. യോ, ഗുണിതങ്ങളോ സംഭാവനകളുമാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നത്.
ചന്ദ്രൻ കൊളത്താപ്പിള്ളി, സികെ പോൾ, ടിജെ പൗലോസ്, ജോസ് മൂത്തേടൻ, എ പി ജോസ്,ദേവസി കുട്ടി പാനേക്കാടൻ, െ റെയ്സൻആലുക്ക സുഭാഷ് ചന്ദ്രദാസ് എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.