Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2025 22:46 IST
Share News :
വൈക്കം: സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി കോട്ടയത്ത് 5 ഇടങ്ങിൽ പരിശോധന നടത്തി. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് വൈക്കം ഉൾപ്പടെ 5 ഇടങ്ങളിൽ പരിശോധന നടന്നത്.സംസ്ഥാനത്ത്
72 ഓഫീസുകളിൽ പരിശോധന നടന്നു. ആധാരമെഴുത്തുകാരും ഇടനിലക്കാരും മുഖേന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. ഓപറേഷൻ സെക്യൂർ ലാൻഡ് എന്ന പേരിലാണ് നടപടി. വൈക്കത്ത് വ്യാഴാഴ്ച വൈകിട്ട് 4.30 ആരംഭിച്ച പരിശോധന 6 നാണ് അവസാനിച്ചത്. ചെങ്ങനാശ്ശേരി, പാല, പൊൻകുന്നം, കോട്ടയം എന്നിവിടങ്ങളിലും ഒരെ സമയം പരിശോധന നടന്നു. കോട്ടയം വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. ചില ഓഫീസുകളിൽ നിന്നും ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന. ചിലയിടങ്ങളിലെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഫയലുകൾ ഉൾപ്പടെ വിജിലൻസ് സംഘം കൊണ്ടുപോയി.
Follow us on :
More in Related News
Please select your location.