Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെളിച്ചം 4 ഒന്നാം മൊഡ്യൂൽ സമ്മാനദാനവും, സംഗമവും നടന്നു.

14 Dec 2024 04:32 IST

ISMAYIL THENINGAL

Share News :

ദോഹ :വെളിച്ചം ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച നാലാം ഘട്ട പഠന പദ്ധതിയുടെ ഒന്നാം മൊഡ്യൂൽ സമ്മാന ദാനവും പഠിതാക്കളുടെ. സംഗമവും ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്നു 

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പഠിതാക്കളുടെ സംഗമത്തിൽ വെച്ച്  വെളിച്ചം പരീക്ഷയിൽ  90% ത്തിനു മുകളിൽ കിട്ടിയ ആളുകൾക്കുള്ള ഖുർആൻ പ്രശ്നോത്തരി ആവേശമായി .

ഫൈനൽ റൗണ്ടിൽ സ്വർണ്ണ നാണയം അടക്കം നിരവധി സമ്മാനങ്ങൾ ആണ് സംഗമത്തിൽ പഠിതാക്കൾക്കു വിതരണം ചെയ്തത് .


വെളിച്ചം ഖത്തർ ചെയർമാൻ എ.പി ആസാദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിൽ കുറുക്കോളി മൊയ്‌തീൻ MLA , ഡോ. അൻവർ അമീൻ,ഡോ. അബ്ദുൽ അഹദ് മദനി , മുനീർ സലഫി മങ്കട എന്നിവർ സംസാരിച്ചു . പ്രമുഖ വാഗ്മി ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു .

പ്രത്യേക ആപ്പ് ഉപായോഗിച്ചു നടത്തിയ തത്സമയ ഖുർആൻ പ്രശ്നോത്തരിക്ക് വെളിച്ചം ഭാരവാഹികളായ ഷമീർ ടി.കെ, നജീബ് അബൂബക്കർ, മുന്ദിര് സി, ഫെബിൻ LYC എന്നിവർ നേതൃത്വം വഹിച്ചു . 

100 മാർക്ക് നേടിയവരിൽ നിന്നുള്ള നറുക്കെടുപ്പ് എ.പി ഖലീൽ, അബ്ദുൽ കരീം MES എന്നിവർ നിർവഹിച്ചു .


അബ്ദുൽ ജബ്ബാർ സുല്ലമി , ഇസ്മായിൽ വില്യാപ്പള്ളി , ബഷീർ മൈബെക്ക് മിസ്ബാഹ് എന്നിവർ സമ്മാന ദാനവും , ഹുസ്സൈൻ മുഹമ്മദ് , ഷമീർ പി കെ  എന്നിവർ അഥിതികൾക്കുള്ള ഉപഹരവും നൽകി .

ഹാഫിള് ഡോ. അബ്ദുള്ള തിരുർക്കാട്, ഹാഫിള് അബ്ദുറഹ്മാൻ, ഹാഫിള് റസീഫ് അലി ഫാറുഖി , ഹസ്ന അൻവാരിയ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഖുർആൻ ആസ്വാദനം വേറിട്ട അനുഭവം ആയി .

ജനറൽ കൺവീനർ ഇല്ലിയാസ് മാഷ് സ്വാഗതവും , കോർഡിനേറ്റർ മഅറൂഫ് മാട്ടൂൽ നന്ദിയും പറഞ്ഞു.

Follow us on :

More in Related News