Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യയുടെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിൽ എൽ ഐ സി ഏജന്റുമാരുടെ പങ്ക് മികച്ചത് : തോമസ് ഉണ്ണിയാടൻ

14 Oct 2024 17:11 IST

WILSON MECHERY

Share News :

 അതിരപ്പിള്ളി :-

രാഷ്ട്രത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിൽ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരുടെ സംഭാവന മികച്ചതാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. ഇൻഷൂറൻസ് ഏജന്റസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ലിയാഫി) യുടെആഭിമുഖ്യത്തിൽ അതിരപ്പിള്ളിയിൽ നടന്ന ഏകദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ ഡിവിഷൻ പ്രസിഡന്റ് പി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി ബിജു പുത്തരിക്കൽ, ലിയാഫി സംസ്ഥാന പ്രസിഡന്റ് ടി.പി. കേരളീയൻ, സോണൽ മെമ്പർ കെ.ഗോവിന്ദൻ , സംസ്ഥാന കമ്മിറ്റി അംഗം പൂതാനിനസീർ ബാബു, വൈസ് പ്രസിഡന്റ് എൻ. സി.തോമസ്, പി.വൈ. ജോർജ് എന്നിവർ സംസാരിച്ചു. എൻ.എസ്. സന്തോഷ്ബാബു ക്ലാസ് ശില്പശാലയ്ക്ക് നേതൃത്വം നൽകി . സമ്മേളനത്തിൽ ഏജന്റുമാരുടെ ഫസ്റ്റ്ഇയർ കമ്മീഷൻ വെട്ടികുറച്ച എൽ. ഐ.സി. മാനേജുമെന്റിന്റെ നടപടിക്കെതിരെ പ്രമേയം പാസ്സാക്കി.

Follow us on :

More in Related News