Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 14:26 IST
Share News :
കടുത്തുരുത്തി :25 വര്‍ഷം പൂര്‍ത്തിയാക്കിയ ലൈസന്‍ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) സംസ്ഥാനകണ്‍വന്‍ഷന്റെ മുന്നോടിയായുള്ള കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച ചെറുവാണ്ടൂര്‍ കെ.എന്‍.ബി.ഓഡിറ്റോറിയത്തില്‍ രാവിലെ 10-ന്
മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, എല്‍.എസ്.ജി.ഡി.ജോയിന്‍് ഡയറക്ടര്‍ബിനു ജോണ്‍, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.അന്ന് തന്നെ ജില്ലാകമ്മറ്റി ഓഫിസിന്റ ഉദ്ഘാടനം പേരൂര്‍കണ്ടംഞ്ചിറ ജങ്ഷനില്‍ രാവിലെ ഒന്‍പതിന് സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ്കുമാര്‍ നിര്‍വഹിക്കും.
കെ. സ്മാര്‍ട്ട് നടപ്പിലാക്കിയതിനെ സംഘടന സ്വാഗതം ചെയ്യുന്നു എന്നാല്‍ അത് ഒരുപാട് ന്യൂനതകള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും ഏറെ കുറ്റമറ്റതാക്കിയതിനുശേഷം മാത്രമേ പഞ്ചായത്തുകളില്‍ നടപ്പിലാക്കാവൂ,നിര്‍മ്മാണമേഖലയിലെ ആവശ്യവസ്തുക്കളുടെ വിലനിലവാരം നിയന്ത്രിക്കുക,പ്ലാന്‍ വരയ്ക്കുന്നതിനും സൂപ്പര്‍വിഷന്‍ നടത്തുന്നതിനും ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിവരുന്നഅതേ ലൈസന്‍സ് ഉപയോഗിച്ചുകൊണ്ടുതന്നെ പൊതുമരാമത്ത് വര്‍ക്കുകള്‍ ചെയ്യുന്നതിനുള്ള അനുമതി നല്‍കുക,സ്വകാര്യ കെട്ടിട കരാര്‍ ജോലികള്‍ ചെയ്യുന്നതിന് യോഗ്യത ഉള്ളവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ജില്ലാപ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍,വൈസ് പ്രസിഡന്റ് ഡി.വിനയകുമാര്‍ സെക്രട്ടറി കെ.കെ.അനില്‍കുമാര്‍,ട്രഷറര്‍ ടി.സി.ബൈജു,സ്റ്റേറ്റ് വെല്‍ഫയര്‍ ജോയിന്റ് കണ്‍വീനര്‍കെ.എന്‍.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.