Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാക്കത്തടം വെള്ളക്കെട്ട് സർവ്വേ കല്ലുകൾ പോളിച്ചു മാറ്റിയവർക്കെതിരെ നിയമനടപടിയെടുക്കണം കെ ഡി എഫ്

10 May 2026 20:24 IST

Jithu Vijay

Share News :

തേഞ്ഞിപ്പാലം : കാക്കത്തടം വെള്ളക്കെട്ട് നിൽക്കുന്ന ഭാഗത്തെ അതിരടയാളം കല്ലുകൾ പറിച്ചു മാറ്റിയവർക്കെതിരെ നിയമനടപടികൾ എടുക്കുകയും കയ്യേറ്റം ഒഴിപ്പിച്ച് മഴക്കാലം ആവുന്നതിനു മുമ്പ് പദ്ധതി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികളായ പ്രസിഡണ്ട് അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്, സുബൈർ ആനങ്ങാടി, നെഹ്റുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് റോഡ് അസിസ്റ്റൻറ് എൻജിനീയർക്ക് പരാതി നൽകി.


 മുൻപ് നിരവധി പരാതികൾ  നൽകിയതിന്റെ അടിസ്ഥാനത്തിൽ കാക്കത്തടം വെള്ളക്കെട്ട് പ്രശ്ന പരിഹാരത്തിനായി സർവ്വേ നടത്തിയിട്ടുള്ളതും സാമൂഹ്യദ്രോഹികൾ അതിരടയാളം കല്ലുകൾ എടുത്തു മാറ്റിയിട്ടുള്ളതുമാണ് ആ ഭാഗത്തെ ഒരു കടക്കാരൻ മാത്രം ആക്ഷേപം ഉന്നയിച്ചതിന്റെ പേരിൽ വർക്ക് തടസ്സപ്പെടുകയും ചെയ്തത് അംഗീകരിക്കാനാവില്ല എന്നും ഭാരവാഹികൾ പരാതിയിൽ ഉന്നയിച്ചു


താലൂക്ക് സർവെയർ കൈയേറ്റം കണ്ടെത്തിയ ഭാഗം പരാതിക്കാരന്  ജില്ലാ സർവ്വേയർക്ക് അപ്പീൽ പോകാമെങ്കിലും വർക്ക് നിർത്തിവയ്ക്കുന്നത് നിയമവിരുദ്ധമാണന്നും അല്ലാത്തപക്ഷം പരാതിക്കാരൻ ഹൈക്കോടതിയിൽ നിന്നും സ്റ്റേ എടുക്കേണ്ടതുണ്ട്. ഇവിടെ ഹൈക്കോടതിയിൽ നിന്നും സ്റ്റേ എടുക്കാത്തതിനാൽ വർക്ക് നിർത്തിവക്കുന്നത് നിയമവിരുദ്ധവും ക്രിമിനൽ കുറ്റവും ആണെന്നും പരാതിയിൽ ബോധിപ്പിച്ചു. അസിസ്റ്റൻറ് എൻജിനീയർ ഒരാഴ്ച സമയം നൽകിയിട്ടുള്ളതാണെന്നും കാലാവധി കഴിഞ്ഞതിനാൽ രണ്ടുദിവസത്തിനകം കയ്യേറ്റ സ്ഥലം ഒഴിക്കുന്നതിന്റെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു




Follow us on :

More in Related News