Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രമുഖ വ്യാപാരി പോൾ ചുങ്കത്ത് നിര്യാതനായി.

19 Jan 2025 16:27 IST

WILSON MECHERY

Share News :

ചാലക്കുടി:

ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പ് സ്ഥാപകനും

പ്രമുഖ വ്യാപാരിയുമായ പോൾ ചുങ്കത്ത് (83 )നിര്യാതനായി. 1962ൽ കുന്നംകുളത്തു നിന്നും ചാലക്കുടിയിൽ എത്തി ഹാർഡ്‌വെയർ വ്യാപാര രംഗത്ത് നിന്ന്  സ്വർണ്ണ വ്യാപാര മേഖലയിലേക്ക് കടന്നുവന്ന പോൾ ചുങ്കത്ത് രാജ്യത്തിനകത്തും പുറത്തുമായി ഒരു വലിയ സ്വർണ്ണ വ്യാപാര ശൃംഖല തന്നെ പടുത്തുയർത്തിയ വ്യക്തിയാണ്.കാർമൽ സ്കൂൾ, സെന്റ് ജെയിംസ് ഹോസ്പിറ്റൽ, പനമ്പിള്ളി ഗോവിന്ദമേനോൻ ഫൗണ്ടേഷൻ, ചാലക്കുടി മർച്ചൻസ് അസോസിയേഷൻ എന്നിവയുടെ സ്ഥാപക കൺവീനറായും ചാലക്കുടി ലയൺസ് ക്ലബ്, ചുങ്കത്ത് ചാരിറ്റബിൾ ട്രസ്റ്റ്, എന്നിവയുടെ സ്ഥാപക കൺവീനർ ആയിരുന്നു. ചാലക്കുടി യുണൈറ്റഡ് കുറീസ് സ്ഥാപക ചെയർമാൻ, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ , രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ എന്ന നിലയിലും പ്രവർത്തിച്ച സിപി പോൾ വ്യാപാര രംഗത്ത് മാത്രമല്ല സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തും മികച്ച സംഭവനകൾ നൽകിയിട്ടുണ്ട്.

സംസ്കാരകർമ്മം നാളെ ഉച്ചക്ക് 2 മണിക്ക്

ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. 

ഭാര്യ ലില്ലി (ഉപ്പൂട്ടുങ്ങൽ, തെക്കൻ മേലൂർ)

മക്കൾ

രാജി,രാജീവ്,രഞ്ജിത്ത്,

രേണു

മരുമക്കൾ

ഡോ. ടോണി തളിയത്ത്, വരാപ്പുഴ

അനി രാജീവ് ആലപ്പാട്ട്, തൃശ്ശൂർ

ഡയാന, ആലപ്പാട്ട് പാലത്തിങ്കൽ, തൃശൂർ

അഭി ഡേവിഡ്, കാട്ടുക്കാരൻ, മണലൂർ

Follow us on :

More in Related News