Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്തരിച്ച എഴുത്തുകാരൻ ഓം ചേരി എൻ.എൻ. പിള്ളയുടെ ഭൗതികശരീരം ഡൽഹിയിൽ സംസ്കരിച്ചു.

24 Nov 2024 21:10 IST

santhosh sharma.v

Share News :

വൈക്കം: കഴിഞ്ഞ ദിവസം അന്തരി പ്രശസ്തനാടകകൃത്തും

എഴുത്തുകാരനുമായ ഓംചേരി നാ രായണപിള്ള(എൻ.എൻ.പിള്ള) യുടെ

സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടത്തി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഡൽഹി സെന്റ്സ്റ്റീഫൻസ് ആശുപത്രിയിൽ ചികിത്സ യിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. തുടർന്ന് ഡൽഹി അശോക്‌വിഹാർ ഫേസ് രണ്ടിലെ വസതിയിലും ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഡൽഹി ട്രാവൻകൂർ പാലസിലും പൊതുദർശനം നടത്തി. 1924 ഫെബ്രുവരി ഒന്നിന് പി. നാരായണ പിള്ള ഓംചേരിയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി 

വൈക്കം മൂത്തേടത്ത് കാവിലെ ഓം ചേരി വീട്ടിലാണ് എൻ.എൻ.പിയുടെ ജനനം. അന്തരിച്ച പ്രശസ്ത ഗായകൻ കമുകറ പുരുഷോത്തമൻ്റെ സഹോദരിയും എഴുത്തുകാരിയും ഗാ യികയുമായ ലീലാ ഓംചേരിയാണ് ഭാര്യ. കഴിഞ്ഞ നവംബറിലാണ് ഭാര്യ അന്തരിച്ചത്. മാനേജ്മെന്റ്കൺസൾ ട്ടന്റ് ശ്രീദീപ് ഓംചേരിയും നർത്ത കിയായ ദീപ്തി ഓംചേരിയുമാണ് മക്കൾ. 1951 ൽ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ചേർന്ന് ആകാശ വാണിയിൽ മലയാളം വാർത്താ വിഭാഗം മേധാവിയായി ഡൽഹിയിലെത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്ട‌ർ അടക്കമുള്ള പദവികൾ വഹിച്ചു.

വിരമിച്ച ശേഷം ലോകബാങ്ക്, യുനെസ്കോഎന്നിവയുടെ ഉപദേ ഷ്ടാവ്, ഭാരതീയ വിദ്യാഭവൻ ഡയ റക്ടർ തുടങ്ങിയ പദവികൾ വഹിച്ചി ട്ടുണ്ട്. നാടകങ്ങൾക്ക് നിരവധി അ വാർഡുകൾ ലഭിച്ചു.'ആകസ്മികം ഓം ചേരിയുടെ ഓർമ്മക്കുറിപ്പുകൾ' എന്ന ആത്മകഥയ്ക്ക് 2020 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ്,സംസ്ഥാന അവാർഡ് അടക്കം ലഭിച്ചിരുന്നു. ഓം ചേരി എൻ.എൻ. പിള്ളയുടെ ഭൗതികശരീരം ഡൽഹിയിൽ സംസ്കരിക്കുന്ന സമയത്ത് ജന്മനാടായ വൈക്കം മൂത്തേടത്ത് കാവിലെ ഓം ചേരി വീട്ടിൽ ബന്ധുക്കളുടെയും അടുത്ത സാഹിത്യ, നാടക സുഹൃത്തുക്കളുടെയും മറ്റും നേതൃത്വത്തിൽ പ്രാർത്ഥന യോഗം സംഘടിപ്പിച്ചു.


Follow us on :

More in Related News