Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2026 22:37 IST
Share News :
വൈക്കം: അന്തരിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.വി. വിശ്വനാഥന് നാട് വിട നൽകി. രാവിലെ 10ന് ഭൗതിക ശരീരം വൈക്കം കോൺഗ്രസ്സ് ഭവനിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് വിലാപയാത്രയായി ചെട്ടി മംഗലത്തെ വസതിയിൽ എത്തിച്ചു. രണ്ട് മണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു. തുടർന്ന് ചെട്ടി മംഗലത്ത് കലുങ്കിന് സമീപം വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ അനുശോചന സമ്മേളനം നടന്നു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. ബിൻസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
അഡ്വ.കെ . ഫ്രാൻസിസ് ജോർജ്ജ് എം. പി, കെ. ബിനിമോൻ എം.എൽ.എ, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു, കെ.പി. സി. സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ്, കെ പി സി സി അംഗം മോഹൻ ഡി.ബാബു, യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ ബി.അനിൽകുമാർ, അക്കരപ്പാടം ശശി, അഡ്വ.പി. പി സിബിച്ചൻ, പി.വി പ്രസാദ്, എം.കെ ഷിബു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കെ. രഞ്ജിത്, എം.ഡി. ബാബുരാജ്, ബഷീർ പുത്തൻപുര, ശിവരാമകൃഷ്ണൻ, എബ്രഹാം പഴയകടവിൽ, വൈക്കം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി എം.പി സെൻ, തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി. നാനാതുറകളിൽ നിന്നെത്തിയ നൂറ് കണക്കിന് പേർ കോൺഗ്രസ് ഭവന് മുന്നിൽ നടന്ന പൊതുദർശനത്തിലും, വസതിയിലുമെത്തി
അന്തിമോപചാരം അർപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.