Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2026 15:39 IST
Share News :
മസ്കറ്റ്: ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ചെലവിൽ വിദേശരാജ്യങ്ങളിലേക്ക് ചികിത്സയ്ക്കായി അയച്ച രോഗികളിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയ്ക്കായി തിരഞ്ഞെടുത്തത് ഇന്ത്യയെയാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2025-ലെ കണക്കുകൾ വ്യക്തമാക്കുന്നു.
2026 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2025-ൽ ഏകദേശം 1,900 ഒമാനി രോഗികളെയാണ് വിദേശ രാജ്യങ്ങളിലേക്ക് ചികിത്സയ്ക്കായി റഫർ ചെയ്തത്. ഇതിൽ 21 ശതമാനം കേസുകളുടെയും ചികിത്സാ ചെലവ് ആരോഗ്യ മന്ത്രാലയമാണ് വഹിച്ചത്.
മന്ത്രാലയത്തിന്റെ ചെലവിൽ വിദേശ ചികിത്സയ്ക്ക് അയച്ച രോഗികളിൽ 19.6 ശതമാനം പേർ ഇന്ത്യയെയാണ് ചികിത്സാ കേന്ദ്രമായി തെരഞ്ഞെടുത്തത്. ഇതോടെ വിദേശ ചികിത്സയ്ക്കുള്ള പ്രധാന ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറി. 14 ശതമാനവുമായി തുർക്കിയാണ് രണ്ടാം സ്ഥാനത്ത്.
മികച്ച ആരോഗ്യ സേവനങ്ങൾ, വിവിധ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങൾ, താരതമ്യേന കുറഞ്ഞ ചികിത്സാചെലവ് എന്നിവ ഇന്ത്യയെ ഒമാനി രോഗികളുടെ പ്രധാന ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതായി ആരോഗ്യരംഗത്തെ വിദഗ്ധർ വിലയിരുത്തു
ന്നു.
Follow us on :
Tags:
More in Related News
Please select your location.