Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുതിർന്ന കോൺഗ്രസ് നേതാവും, പ്രമുഖ സഹകാരിയും, അധ്യാപകനുമായിരുന്ന പ്രൊഫ: അബ്രഹാം കാലായിൽ അന്തരിച്ചു.

15 Sep 2026 13:06 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മുതിർന്ന കോൺഗ്രസ് നേതാവും, പ്രമുഖ സഹകാരിയും, അധ്യാപകനുമായിരുന്ന പ്രൊഫ: അബ്രഹാം കാലായിൽ (87) അന്തരിച്ചു.

  എറണാകുളം മഹാരാജാസ് കോളേജിൽ എ.കെ. ആൻ്റെണിയുടേയും, വയലാർ രവിയുടേയും കെ.എസ്.യു പ്രവർത്തന രംഗത്തെ സഥീർത്ഥ്യനായിരുന്നു.കെ.എസ്.യു വൈക്കം താലൂക്ക് കമ്മറ്റിയുടെ പ്രഥമ പ്രസിഡൻ്റ്, എറണാകുളം മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാൻ, മഹാരാജാസ് കോട്ടയം ഡി.സി.സി വൈസ് പ്രസിഡൻ്റ്, കെ.പി.സി.സി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, കടുത്തുരുത്തി അർബൻ ബാങ്ക് ഡയറക്ടർ, മിനിച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ഡയക്ടർ, കടുത്തുരുത്തി റീജണൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിരുന്നു. കോഴിക്കോട് ദേവഗിരി സെൻ്റ് :ജോസഫ് കോളേജിലേയും, കുറവിലങ്ങാട് ദേവമാതാ കോളേജിലേയും അധ്യാപകനായിന്നു.

 മൃതശരീരം 16-09-2026 രാവിലെ 9 മണിക്ക് കടുത്തുരുത്തി ബ്ലോക്ക് ഇംഗ്ഷനിലെ വസതിൽ കൊണ്ടുവരും. സംസ്‌കാരം 3 മണിക്ക് കടുത്തുരുത്തി സെൻ്റ് : മേരിന് ഫെറോന ചർച്ചിൽ ( താഴത്തു പള്ളി ) നടക്കും. വൈക്കം ബാർ അസോസിയേഷൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ അഡ്വ. മധു അബ്രഹാം മകനാണ്.

Follow us on :

More in Related News