Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 19:14 IST
Share News :
വൈക്കം: വെച്ചൂർ അംബികാമാർക്കറ്റ് കാട്ടേഴത്ത് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം ഭക്തിനിർഭരമായി.വെള്ളിയാഴ്ച രാവിലെ നടന്ന കലശപൂജകൾ, ചൈതന്യ ആവാഹനം, പ്രതിഷ്ഠ എന്നിവയ്ക്ക് ആമേട ശ്രീധരൻ നമ്പൂതിരി, ഗോവിന്ദപുരം മഠം സുരേഷ്പോറ്റി,ബാബു പോറ്റി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.തുടർന്ന് സർപ്പ പ്രതിഷ്ഠ നടന്നു. കാട്ടേഴത്ത് കുടുംബക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ, സെക്രട്ടറി പീതാംബരൻ, ട്രഷറർ ശുഭകുമാർ കുറുപ്പംകാട്ടിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുടുംബാംഗങ്ങൾ, ഭക്തജനങ്ങൾ അടക്കം നിരവധി പേർ പ്രതിഷ്ഠാദിന ചടങ്ങുകളിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.