Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2026 16:19 IST
Share News :
താനൂർ : താനൂരിൽ നിന്ന് മലപ്പുറത്തേക്കും മഞ്ചേരിയിലേക്കും നേരിട്ടുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് നാളെ (വ്യാഴം) മുതൽ ആരംഭിക്കും. താനൂരിൽ നിന്ന് ഓഫീസ് സമയത്ത് മലപ്പുറത്ത് എത്തുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി സർവീസ് വേണമെന്ന ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
താനൂർ എം.എൽ.എ പി.കെ. നവാസിന്റെ ഇടപെടലിനെ തുടർന്നാണ് പുതിയ സർവീസ് അനുവദിച്ചത്. സർവീസിന്റെ ഫ്ലാഗ് ഓഫ് താനൂരിൽ എം.എൽ.എ നിർവഹിക്കും. താനൂരുമായി ബന്ധിപ്പിച്ച് ആകെ അഞ്ച് സർവീസുകളാണ് ആരംഭിക്കുന്നത്.
താനൂരിൽ നിന്ന് മലപ്പുറത്തേക്കും മഞ്ചേരിയിലേക്കും നേരിട്ടുള്ള കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്ന ആവശ്യം വർഷങ്ങളായി നാട്ടുകാർ ഉന്നയിച്ചുവരികയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് KSRTC TIRUR, ഫേസ്ബുക്ക് പേജിലൂടെ നേരത്തെ വാർത്തകളും ആവശ്യങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് താനൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സലാം വിഷയം താനൂർ എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ദീർഘകാലമായി ഉയർന്നുവന്ന ഈ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
* രാവിലെ 8.10-ന് താനൂരിൽ നിന്ന് പുറപ്പെടുന്ന ബസ് വൈലത്തൂർ, കോട്ടക്കൽ, മലപ്പുറം വഴി രാവിലെ 10 മണിക്ക് മഞ്ചേരിയിലെത്തും.
* രാവിലെ 10.10-ന് മഞ്ചേരിയിൽ നിന്ന് പുറപ്പെടുന്ന ബസ് മലപ്പുറം, കോട്ടക്കൽ, കക്കാട്, ചെമ്മാട്, പരപ്പനങ്ങാടി വഴി ഉച്ചയ്ക്ക് 2 മണിക്ക് താനൂരിലെത്തും.
* ഉച്ചയ്ക്ക് 2.10-ന് താനൂരിൽ നിന്ന് പുറപ്പെടുന്ന ബസ് പരപ്പനങ്ങാടി, ചെമ്മാട്, കക്കാട്, കോട്ടക്കൽ വഴി വൈകിട്ട് 4.20-ന് മലപ്പുറത്തെത്തും.
* വൈകിട്ട് 5.10-ന് മലപ്പുറത്ത് നിന്ന് പുറപ്പെടുന്ന ബസ് കോട്ടക്കൽ, വൈലത്തൂർ വഴി വൈകിട്ട് 6.30-ന് താനൂരിലെത്തും.
* കൂടാതെ, വൈകിട്ട് 6.45-ന് താനൂരിൽ നിന്ന് വട്ടത്താണി, തിരൂർ, കോട്ടക്കൽ വഴി പുറപ്പെടുന്ന സർവീസ് രാത്രി 8.35-ന് മലപ്പുറത്തെത്തും.
പുതിയ സർവീസ് മലപ്പുറത്തേക്കും മഞ്ചേരിയിലേക്കും യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകും.
Follow us on :
Tags:
More in Related News
Please select your location.