Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2024 12:35 IST
Share News :
കൊല്ലം: കണ്ണനല്ലൂർ മുട്ടക്കാവിൽ വൈദ്യുതി ബിൽ അടയക്കാത്തതിനെ തുടർന്ന് കെ എസ് ഇ ബി ജീവനക്കാരെത്തി വീടിൻ്റെ വൈദ്യുതി ബന്ധം വിശ്ചേദിച്ചു.പ്രകോപിതനായ മധ്യവയസ്ക്കൻ ട്രാൻഫോർമറിൻ്റെ ഫ്യൂസ് തകർത്തു. അധികൃതരുടെ പരാതിയെ തുടർന്ന്
കണ്ണനല്ലൂർ പോലീസ് എത്തി അക്രമിയെ കസ്റ്റഡിയിലെടുത്തു.
മേയ് 14ന് ആണ് സംഭവത്തിൻ്റെ തുടക്കം. മുട്ടക്കാവ് ഒറ്റിലക്കാവ് അലി അക്ബറിൻ്റെ വീട്ടിലെത്തിയാണ് കെ എസ് ഇ ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിശ്ചേദിച്ചത്. ഇതെ സമയം അലി വീട്ടിലുണ്ടായിരുന്നില്ല.വൈകുന്നേരത്തോടെ വീട്ടിലെത്തിയ അലി അക്ബർ വൈദ്യുതിയില്ലന്ന് കണ്ണനല്ലൂർ സെക്ഷൻ ഓഫീസിൽ വിളിച്ചു പറഞ്ഞപ്പോഴാണ് വീട്ടിലേക്കുള്ള ഫ്യൂസ് ഊരിയതായി അറിഞ്ഞത്. ഇതിൽ പ്രകോപിതനായ അലി മുട്ടയ്ക്കാക്കാവ് ജംങ്ഷനിലുള്ള ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് എറിഞ്ഞുടയ്ക്കുകയും വൈദ്യുത കമ്പികൾ കുട്ടി കെട്ടി പ്രദേശത്തെ വൈദ്യുതബന്ധം താറുമാറാക്കി.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വൈദ്യുതി ജീവനക്കാരെ പ്രതി അലി ആക്രമിക്കുകയും ജീപ്പിൻ്റെ താക്കോൽ ഊരിമാറ്റുകയും ചെയ്തു . ജീവനക്കാർ നൽകിയ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അലി അക്ബറിനെ കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ, കണ്ണനെല്ലൂർ പോലീസ് സ്റ്റേഷനുകളിൽ അലി അക്ബറിനെതിരെ നിരവധി കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
Follow us on :
More in Related News
Please select your location.