Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2025 11:04 IST
Share News :
മുണ്ടക്കയം: ചരിത്ര പ്രസിദ്ധമായ കോലാഹലമേട് തങ്ങൾപ്പാറ ആണ്ടുനേർച്ച ഈ മാസം 18 മുതൽ 20 വരെ നടക്കുമെന്ന് ഏന്തയാർ ബദരിയ്യ ജമാ അത്ത് പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് പണിക്ക വീട്ടിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ശൈഖ് ഫരീദുദ്ദീൻ (റ:അ:) സ്മരണയിൽ പതിറ്റാണ്ടുകളായി നടത്തിവരുന്ന ആണ്ടു നേർച്ചയ്ക്കായി ജാതി മത ചിന്തകൾക്കതീധമായി നാട് ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. ഹിജറ വർഷം 567 ശഅബാൻ 29 ബുധനാഴ്‌ച അഫ്‌ഗാനിസ്ഥാനിലെ ഖുറാസാഗർ പ്രവശ്യയിൽ ശൈഖ് ജമാലുദ്ദീൻ സുലൈമാൻ യും ഖർസം ഖാത്തൂൻ്റേയും രണ്ടാമത്തെ മകനായി ജനിച്ച ശൈഖ് ഫരീദുദ്ദീൻ അദ്ദേഹത്തിൻ്റെ പിതൃപരമ്പര ഇസ്‌ലാമിക റിപ്പബ്ലിക്കിൻ്റെ രണ്ടാം ഖലീഫയായ ഉമർ ഖത്താബ് (റ.അ)ൽ ചെന്നെത്തുന്നു വെന്നതാണ് ചരിത്രം. കുട്ടിക്കാലത്ത് തന്നെ പിതാവ് മരണപ്പെട്ടു. മാതാവിൻ്റെ സംരക്ഷണയിൽ വളർന്ന കുട്ടി ഏഴാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കി.
സഞ്ചാരമദ്ധ്യേ കോലാഹലമേട്ടിൽ എത്തിചേർന്നത്. വന്യജീവികൾ മാത്രമുണ്ടായിരുന്ന ഈ കൊടും വന പ്രദേശം തൻറ കഠിനതപസ്സിനും ത്യാഗോജ്ജ്വലമായ ജീവിതത്തിനും വളരെ യോജിച്ചതാണന്ന് മനസ്സിലാക്കി അവിടെ താമസം ഉറപ്പിച്ചു. ഈ പ്രദേശം പിന്നീട് കോലാഹലമേട് തങ്ങൾപ്പാറ എന്ന് അറിയപ്പെട്ടു.
കോലാഹലമേട് തങ്ങൾ പാറയിൽ ശൈഖ് ഫരിദുദ്ദീൻ്റെ പാദമുദ്രകളും സാഷ്‌ഠാംഗപ്രണാമത്തിൻ്റെ അടയാളങ്ങളും വിശ്വാസികൾ തെളിവായി കണക്കാക്കുന്നു. കേരളത്തിൻ്റെയും തമിഴ്‌നാടിൻ്റെയും വിവിധ മേഖലകളിൽ നിന്നുമായി ജാതിമതഭേദമന്യേ പതിനായിരകണക്കിന് വിശ്വാസികൾ എത്തിചേരാറുണ്ട്. നൂറ്റാണ്ടുകളായി നാടെങ്ങുമുള്ള മുസ്ലിങ്ങളും ഇതര മത വിശ്വാസികളും നേർച്ചക്കും പ്രാർത്ഥനക്കുമെത്തുന്ന പ്രമുഖ തീർത്ഥാടനകേന്ദ്രമായി മാറി കഴിഞ്ഞു തങ്ങൾപാറ. പ്രകൃതി രമണീയമായ തങ്ങൾപാറയിൽ വിശ്വാസികൾ പ്രത്യേക പ്രാർത്ഥന കളും നേർച്ചകളും നടത്തി വരുന്നു. തങ്ങൾപാറയുടെ കുന്നിൻ മുകളിൽ ചരിഞ്ഞു നിൽക്കുന്ന വലിയ പാറയും മറ്റ് പ്രാർത്ഥന കേന്ദ്രങ്ങളും വരും ദിവസങ്ങളിൽ തീർത്ഥാടകരെകൊണ്ട് നിറയും. ഏന്തയാർ ബദരിയ്യ മുസ്‌ലിം ജമാഅത്തിൻ്റെ നേത്യത്വത്തിലുളള മഖാം പരിപാലന സമതിയാണ് മഖാമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും ആണ്ടു നേർച്ച സംഘടിപ്പിച്ചിരിക്കുന്നതും.
. പതിനെട്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4ന് ജമാഅത്ത് പ്രസിഡൻ്റ് പി.വൈ അബ്ദുൽ ലത്തീഫ് പണിക്കവീട്ടിൽ കൊടിയേറ്റ് നിർവഹിക്കും. പത്തൊമ്പതാം ശനിയാഴ്ച രാവിലെ 11. 30 മുതൽ എല്ലാ മാസവും നടത്തിവരുന്ന തങ്ങൾപ്പാറ സ്വലാത്ത് നടക്കും. ഞായറാഴ്ച രാവിലെ 9 30 മുതൽ സിയാറത്ത്, ദിക്ർ ഹൽഖ, സ്വലാത്ത്, മൗലൂദ് പാരായണം, ഖുർആൻ പാരായണം എന്നിവ നടക്കും. അഫ്സൽ സഖാഫി കരിപ്പോൾ, ഷിയാസ് അംജദി എന്നിവർ നേതൃത്വം നൽകും. ഉച്ചയ്ക്ക് 12 മുതൽ അന്നദാനവും നടക്കും. വാർത്താസമ്മേളനത്തിൽ അബ്ദു ആലസം പാട്ടിൽ, ഇ.എ സുലൈമാൻ, പി.പി ഖാലിദ് സഖാഫി എന്നിവരും പങ്കെടുത്തു
Follow us on :
Please select your location.