Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം ജി അഖിലേന്ത്യ ഫുട്ബോൾ മത്സരങ്ങൾക്ക് സമാപനമായി. കലാശകൊട്ടിൽ സബാൻ കോട്ടക്കൽ ആതിഥേയരായ കെ.എം ജി മാവൂരിനെ നേരിടും.

15 Jun 2024 09:59 IST

UNNICHEKKU .M

Share News :


മുക്കം:വാഴക്കാട്.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും  അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യപ്രവർത്തനധനശേഖരണാർത്ഥം കെ.എം.ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന 'ഹർഷം 24 'അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് ഇന്ന് തിരശ്ശീല വീഴും. പ്രതികൂല കാലാവസ്ഥ മൂലം മൈതാനം മാറിയെങ്കിലും കാൽപന്തിൻ്റെ ആവേശതിരയിളക്കത്തിന് അൽപ്പ പോലും ചോർച്ചയില്ലാതെ കളിയിലുടനീളം മത്സരങ്ങളെ ഗ്രാമം നെഞ്ചേറ്റി ഇന്ന് വിരാമമിടുന്നത്. അന്തി വെളിച്ചത്തിലെ ആവേശകരമായ കലാശക്കൊട്ട് മത്സരത്തിൽ സബാൻ കോട്ടക്കൽ ആതിഥേയരായ കെ.എം. ജി മാവൂരിനെ നേരിടും. സെമിയിൽ ജവഹർ മാവൂരിനെ പരാജയപ്പെടുത്തി സബാൻ കോട്ടക്കൽ ഫൈനലിലെത്തിയപ്പോൾ കെ.എം. ജി മാവൂരിൻ്റെ എതിരാളികൾ മെഡിഗാഡ് അരീക്കോടായിരുന്നു.മത്സരം രാത്രി 8.30ന് ആരംഭിക്കും.

ചിത്രം: ഇന്ന് നടക്കുന്ന കലാശകൊട്ടിൽ നേരിടുന്ന സബാൻ കോട്ടക്കൽ, കെ.എം ജി മാവൂർ ടീമുകൾ.

Follow us on :

More in Related News