Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എം ജി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ: മെഡിഗാഡ് അരീക്കോടും, കെ.എം ജി മാവൂരും സമനിലയിൽ .

11 Jun 2024 10:42 IST

UNNICHEKKU .M

Share News :


 മുക്കം:ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന ഹർഷം 24' അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം സെമിയുടെ ആദ്യ പാദ മത്സരത്തിൽ ആതിഥേയരായ കെ.എം. ജി മാവൂരും മെഡിഗാഡ് അരീക്കോടും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.രണ്ടാം പാദത്തിൽ വീണ്ടും ഏറ്റുമുട്ടും. ചൊവ്വാഴ്ച ആദ്യ സെമിയിലെ രണ്ടാം പാദത്തിൽ ജവഹർ മാവൂരും സബാൻ കോട്ടക്കലും തമ്മിൽ ഏറ്റുമുട്ടും. മത്സരം രാത്രി 8.30 നാണ് നടക്കുന്നത്.

Follow us on :

More in Related News