Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2024 08:27 IST
Share News :
ദോഹ: എസ്.എം.എ ടൈപ് -1 രോഗബാധിതയായ നാല് മാസം പ്രായമായ പിഞ്ചു ബാലിക മൽക്കാ റൂഹിയുടെ ഭീമമായ ചികിത്സ ആവശ്യത്തിലേക്ക് ഖത്തർ ചാരിറ്റിയുടെ നേത്യത്വത്തിൽ നടത്തുന്ന ചികിത്സാ ധന സമാഹരണത്തിന് മികച്ച പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി, ഖത്തർ കെ.എം.സി.സി. സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളെ പങ്കെടുപ്പിച്ച് നടത്തിയ പ്രത്യേക കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി. ഹാളിൽ സംഘടിപ്പിച്ചു.
ജനറൽ സെക്രട്ടറി സലീം നാലകത്ത് ചികിത്സ ധനസമാഹരണ യജ്ഞത്തിന്റെ മാർഗ്ഗ നിർദേശങ്ങൾ സംസ്ഥാന ഉപസമിതിയുടെയും ജില്ലാ മണ്ഡലം നേതൃത്വത്തിൽ നിശ്ചിത കാലയിളവിനകം പൂർത്തീകരിക്കേണ്ട കർമ്മ പദ്ധതി നിർദേശങ്ങൾ നേതാക്കൾക്ക് കൈമാറി. കുട്ടിയുടെ പിതാവ് റിസാൽ റഷീദ് ചികിത്സാ നാൾവഴികൾ വിശദീകരിച്ചു. ധന സമാഹരണ ഹെൽപ്പ് ഡെസ്ക്ക് ഉത്ഘാടനം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ നിർവഹിക്കുകയും ചികിത്സാ ധന സമാഹരണത്തിന് അൽഖോർ ഏരിയ, ഓപ്പൺ ഫോറം വാട്സാപ്പ് കൂട്ടായ്മ സമാഹരിച്ച സംഖ്യയുടെ ഓൺലൈൻ പേയ്മെന്റ് രശീതി സംസ്ഥാന കമ്മിറ്റിക്ക് ചടങ്ങിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ കൈമാറി. കെ.എം.സി.സി. ഇമ്പാക്റ്റ് ലിങ്ക് വഴി പണം അടക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ച് ഓൺലൈൻ പണമടക്കൽ പ്രക്രിയയെ കുറിച്ചുള്ള വീഡിയോ സഹിതമുള്ള വിശദീകരണം ശംസുദ്ധീൻ അൽഖോർ നിർവഹിച്ചു.
സ്വദേശിയുടെ വീട്ടിൽ ദീർഘ കാലം ഡ്രൈവറായി ജോലിചെയ്യുന്ന സഹോദരൻ ഹജ്ജ് സ്വപ്നം ലക്ഷ്യം വെച്ച് 2022 മുതൽ സ്വരൂകൂട്ടി വെച്ച സമ്പാദ്യ കുടുക്ക ഈ ഉദ്യമത്തിലേക്ക് സംഭാവന നൽകി കമ്മിറ്റിയെ ഏൽപ്പിച്ചത് വികാര നിർഭരമായ അനുഭവം സമ്മാനിച്ചു. സംസ്ഥാന ഭാരവാഹികളായ അബൂബക്കർ പുതുക്കുടി സിദ്ധീഖ് വാഴക്കാട്, അജ്മൽ നബീൽ, ഫൈസൽ മാസ്റ്റർ, ഷമീർ, സമീർ മുഹമ്മദ്, ശംസുദ്ദീൻ വാണിമേൽ എന്നിവർ നേത്യത്വം നൽകി. സെക്രട്ടറിമാരായ അശ്റഫ് ആറളം സ്വാഗതവും വി.ടി.എം സാദിഖ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.