Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 00:31 IST
Share News :
സലാല: കെഎംസിസി, ഐഒസി സലാല ഇടപെടൽ രാജന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സലാലയിൽ മരണപ്പെട്ട കോഴിക്കോട് പയ്യോളി സ്വദേശി രാജന്റെ മൃതദേഹം സലാല കെഎംസിസിയുടെയും ഐഒസി സലാലയുടെയും സമയോചിത ഇടപെടലിന്റെ ഭാഗമായി ബാധ്യതകളൊന്നുമില്ലാതെ നാട്ടിലേക്ക് എത്തിച്ചു.
ഹൃദയഘാതം വന്ന രാജൻ സലാല ഖാബൂസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു. ഏകദേശം ഏഴായിരം ഒമാൻ റിയാൽ (15 ലക്ഷം) ഹോസ്പിറ്റൽ ബില്ല് അടക്കാൻ കഴിയാതെ മൃതദേഹം നാല് ദിവസം മോർച്ചറിയിൽ സൂക്ഷിച്ചു.
നാട്ടിൽ ബന്ധുക്കൾക്ക് മരണ വിവരം അറിയിച്ചതിനാൽ മൃതദേഹം എത്തുന്നത് വൈകിയപ്പോൾ അവർ കൂടുതൽ പ്രയാസത്തിലാവുകയായിരുന്നു. എല്ലാ രീതിയിലുള്ള ഇടപെടലുകളും നടത്തിയെങ്കിലും ഹോസ്പിറ്റൽ ബില്ല് അടക്കാനുള്ള മാർഗ്ഗം കണ്ടെത്തിയില്ല. കേരള സർക്കാരിന്റെ പ്രവാസി വകുപ്പിൽ കോടികൾ ഉണ്ടെങ്കിലും അതൊന്നും സാധാരണ പ്രവാസിക്ക് ഉപകാരപ്പെടില്ല എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷങ്ങളാണിതെന്ന് കെഎംസിസി, ഐഒസി സലാല പ്രവർത്തകർ പറഞ്ഞു.
ഒരു സിപിഎം പ്രവർത്തകൻ എന്ന നിലയിൽ രാജന്റെ കുടുംബം മുട്ടാത്ത വാതിലുകൾ ഇല്ല. പ്രവാസി വകുപ്പ്, നോർക്ക, ലോക കേരള സഭ പക്ഷേ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ മരണം നടന്നു അഞ്ചാം ദിവസം രാജൻ ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമയും, ബന്ധുക്കളും സഹപ്രവർത്തകരും സലാല കെഎംസിസി നേതാക്കളുടെ മുന്നിൽ വിഷയം കൊണ്ടുവരികയായിരുന്നു. ഇത്രയും ഭീമമായ തുക കണ്ടെത്തുക സലാലയിലെ പ്രത്യേക നിയമ സാഹചര്യത്തിൽ എളുപ്പമല്ല എന്നറിയാമായിരുന്നിട്ടും ഒരു കുടുംബത്തിന്റെ അഭ്യർത്ഥന മനസിലാക്കി കെഎംസിസി ഐഒസി സലലയുടെ നേതാക്കൾക്കൊപ്പം രംഗത്തിറങ്ങി.
രാജന്റെ തൊഴിലുടമ വലിയ ഒരു സംഖ്യ (2000) ബില്ലടക്കാൻ നൽകി. ബാക്കിയൊക്കെ ദൈവത്തിൽ സമർപ്പിച്ചു, കെഎംസിസി യുടെയും ഐഒസി സലാലയുടേയും നേതാക്കൾ ബന്ധപ്പെടാവുന്ന മേഖലകളിൽ എല്ലാം ബന്ധപ്പെട്ടു. 24 മണിക്കൂറിന്റെ കഠിന പ്രയത്നത്തിന്റെ ഫലം രാജന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായി.
ഹോസ്പിറ്റൽ ബില്ലിന് പുറമെ എമ്പാമിങ് വിമാന ചാർജ് മറ്റ് ചിലവുകൾ എല്ലാം രാജന്റെ സുഹൃത്തുക്കളുടെ ശ്രമഫലമായി സംഘടിപ്പിച്ചു. ഒടുവിൽ ബാധ്യതകളോന്നും ബാക്കി വെക്കാതെ രാജന്റെ മൃതദേഹം ബന്ധുക്കൾക്ക് കാണാൻ നാട്ടിലേക്ക് അയച്ചു. മൃതദേഹം കോഴിക്കോട് എയർപോർട്ടിൽ ബന്ധുക്കൾ ഏറ്റുവാങ്ങി. പ്രതിസന്ധി ഘട്ടത്തിൽ അകപ്പെട്ട ഒരു കുടുംബത്തിന്റെ മുഖത്ത് ആശ്വാസം പടർത്താൻ കഴിഞ്ഞ സംതൃപ്തിയാണ് കെഎംസിസി, ഐഒസി സലാല പ്രവർത്തകർ.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.