Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎംസിസി ഈദ് ആഘോഷവും വനിതാ സംഗമവും നടത്തി

23 Jun 2024 17:15 IST

- MOHAMED YASEEN

Share News :

സലാല: കെഎംസിസിയുടെ 40ആം വാർഷികത്തോട് അനുബന്ധിച്ചു ഈദ് ആഘോഷവും വനിതാ സംഗമവും സംഘടിപ്പിച്ചു. അദീൽ ഇബ്രാഹിമിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടി കെഎംസിസി പ്രസിഡൻ്റ് നാസർ പെരിങ്ങത്തൂരിൻ്റെ അധ്യക്ഷതയിൽ സലാം ഹാജി വി.പി ഉൽഘാടനം ചെയ്തു.  


സലാല കെഎംസിസി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റഹീം താനാളൂർ,ഔഖത് ഏരിയ ജനറൽ സെക്രട്ടറി അബ്ബാസ് തോട്ടറ, വനിതാ വിങ് അഡ്മിൻ ശസ്‌ന നിസാർ, ഐഒസി സലാല എക്സികുട്ടീവ് അംഗം ദീപ ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അലി ഹാജി, ജാബിർ ശരീഫ് , RK അഹമ്മദ് , കാസിം കോക്കൂർ, ഇബ്രാഹിം AK, ഹഫ്സ നാസർ, സിറാജ് Z Store എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സലാല കെഎംസിസി എല്ലാ വർഷവും നടത്തുന്ന ഏറ്റവും വലിയ കാരുണ്യ പ്രവർത്തനമായ റമളാൻ റിലീഫ് വിതരണ ഉൽഘാടനം ചടങ്ങിൽ റിലീഫ് കമ്മറ്റി ആക്ടിംഗ് ചെയർമാൻ നാസർ കമ്മൂന പ്രസിഡൻ്റിന് നൽകി നിർവഹിച്ചു. ഈ വർഷവും 100 ൽ അധികം കുടുംബങ്ങൾക്ക് ആണ് സഹായം എത്തിക്കുന്നത് എന്ന്

സലാല കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി സ്വാഗത പ്രസംഗത്തിൽ അറിയിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ സഫിയ മനാഫ് നന്ദി പറഞ്ഞു.

വിവിധ കലാപരിപാടികൾ അരങ്ങേറിയ സദസ്സിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മുഹ്സിന ഷെറിന്റെ മികച്ച അവതരണം പരിപാടിക്ക് കൂടുതൽ മാറ്റ് കൂട്ടി. കുട്ടികളുടെയും മുതിർന്നവരുടെയും സാന്നിധ്യത്തിൽ അരങ്ങേറിയ കലാപരിപാടികൾ നൂറിൽ പരം കാണികളുടെ കണ്ണിനും മനസ്സിനും കുളിർമയേകി.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നസീർ കൊല്ലം, തങ്ങൾ തിക്കോടി,മുനീർ വിസി എന്നിവർ ഗാനമേളക്ക് നേത്രത്വം നൽകി. വിവിധ തരം ഗെയിംകളും ചലഞ്ജ്കളും പരിപാടിയെ കൂടുതൽ ആസ്വാദ്യകരമാക്കി .

ബിൻസി നാസർ, നർജിസ ജുനൈദ്, മുനീറനാസർ,എന്നിവർ പ്രോഗ്രാമിന് നേത്രത്വം നൽകി. കെഎംസിസി വനിതാ വിങ്ങിന്റെ പ്രവർത്തന രംഗത്തേക്കുള്ള തിരിച്ചു വരവും സജീവ പ്രവർത്തനങ്ങളും പരിപാടിയിൽ ശ്രദ്ധേയമായിരുന്നു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News