Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.സി.സി ഖത്തർ മണലൂർ മണ്ഡലം വനിതാ വിംഗ് കമ്മിറ്റി രൂപികരിച്ചു.

21 May 2024 01:10 IST

- ISMAYIL THENINGAL

Share News :

ദോഹ: കെ.എം.സി.സി ഖത്തർ മണലൂർ മണ്ഡലം അംഗങ്ങളുടെ കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന മണലൂർ മഹിമ - 2024 ചടങ്ങിൽ സംസ്ഥാന വനിതാ വിംഗ് പ്രസിഡന്റ് സമീറ അബ്ദുൽ നാസർ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

കെട്ടിടത്തിന്റെ നാലാംനിലയിൽനിന്നും താഴെവീണ എട്ടു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മയെ തൂങ്ങിമരിച്ച നിലയിൽ https://enlightmedia.in/news/details/mother-of-an-eight-month-old-girl-found-hanging-from-the-fourth-floor-of-the-building

അത്ലൻ ഇവന്റസ്‌ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉത്‌ഘാടനം നിർവഹിച്ചു. മണലൂർ മണ്ഡലം പ്രസിഡണ്ട് ഹാഷിം എളവള്ളി അധ്യക്ഷത വഹിച്ചു. 

ഭാരവാഹികളായി: ആയിഷ നാസില പ്രസിഡണ്ട്, ജസീല തസ്നീം ജനറൽ സെക്രട്ടറി, ഫർഹാന അൻവർ ട്രഷററായും പ്രഥമ കമ്മിറ്റി നിലവിൽ വന്നു. സഹ ഭാരവാഹികളായി: സൗദ സുലൈമാൻ, റസിയ കാസ്സിം, റിഫ്‌ന ജമാൽ, സഫ്രീന മുഹമ്മദ് , റൈഹാനത്ത് എന്നിവർ വൈസ് പ്രസിഡന്റ്മാരായും, ഷഹനാസ് ഷഹീർ, ജസ്നി സലിം, ഷബാന ഷാനവാസ്, ഷഫ്‌ന അനസ്, റൂമീന ഫരീഹ എന്നിവർ സെക്രട്ടറിമാരായും, സൈന ഹാഷിം അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ, കമർജഹാൻ, സൗദ ഹനീഫ, നജില ഹനീഫ എന്നിവരെ അഡ്വൈസറി അംഗങ്ങളായും തിരഞ്ഞെടുത്തു.

കെ.എം.സി.സി സംസ്ഥാന ട്രഷറർ പി.എസ്എം ഹുസൈൻ, തൃശൂർ ജില്ലാ പ്രസിഡന്റ് എൻ.ട്ടി നാസർ , സ്റ്റേറ്റ് വനിതാ വിംഗ് ട്രഷറർ സമീറ പി.കെ , വൈസ് പ്രസിഡന്റ് ബസ്മ സത്താർ, അഡ്വൈസറി ബോർഡ് ചെയർ പേഴ്സൺ മൈമൂന സൈനുദ്ദീൻ തങ്ങൾ, തുടങ്ങിയവർ ആശംസകൾ നേർന്നു. നിയുക്ത മണ്ഡലം പ്രസിഡന്റ് ആയിഷ നാസില മറുപടി പ്രസംഗം നിർവഹിച്ചു . 

സംഗമത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ അരങ്ങേറി,

മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി യൂനസ് വാടാനപ്പള്ളി സ്വാഗതവും, ട്രഷറർ നൗഫൽ പാടൂർ നന്ദിയും പറഞ്ഞു

 

Follow us on :

More in Related News