Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎംസിസി ബിസിയം പറച്ചിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

28 Nov 2024 03:01 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് ഇരിക്കൂർ മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തിൽ ബർക്ക ഫാം ഹൗസിൽ ബിസിയം പറച്ചിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. 

ജനപങ്കാളിത്തം കൊണ്ടും വിവിധയിനം കലാകായിക മത്സരങ്ങൾ കൊണ്ടും ജനഹൃദയങ്ങളിൽ സന്തോഷം കൈമാറിയ വേറിട്ട ഒരു പരിപാടിയായിരുന്നു മണ്ഡലം കെഎംസിസി സംഘടിപ്പിച്ചത്. കുടുംബ സംഗമം കേന്ദ്ര കമ്മിറ്റി കെഎംസിസി നാഷണൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്‌തു. 

സ്വാഗതസംഘം ചെയർമാൻ റഫീഖ് അക്കരമൽ അധ്യക്ഷത വഹിച്ചു മണ്ഡലം ജനറൽ സെക്രട്ടറി ബാദുഷ ഉളിക്കലിന്റെ സ്വാഗത ഭാഷണത്തോടുകൂടി ആരംഭിച്ച കുടുംബ സംഗമം അബ്ദു‌ൽ ഷുക്കൂർ പിടി റിപ്പോർട്ടും, പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. 

കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഷമീർ പി.ടി.കെ, അബൂബക്കർ ഹാജി, ഷുഹൈബ് പാപ്പിനിശ്ശേരി, ഫാറൂഖ് സാഹിബ്, സമീർ പാറയിൽ, ജാഫർ ചിറ്റാരിപ്പറമ്പ്, സഹദ് ശിവപുരം, നവാസ് മത്ര, അഷ്റഫ് കായക്കൂൽ, മുഹമ്മദ് വാണിമേൽ, അമീർ കാവന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. 

മണ്ഡലം കെഎംസിസി നേതാക്കളായ മിസ്ഹബ് ഇരിക്കൂർ, സീനുറാസ് പെരുവളത്ത് പറമ്പ്, റഈസ് കരുവഞ്ചാൽ, സാബിത്ത് ചുഴലി, സുബൈർ ആലക്കോട്, ഹബീബ് ഇരിക്കൂർ, നൗഷാദ് ശ്രീകണ്ഠ‌ാപുരം, സമീർ എം കെ, അമീർ ചുഴലി, എ കെ മേമി, സത്താർ ശ്രീകണ്ഠ‌ാപുരം, സുലൈമാൻ ചെങ്ങളായി, ഇസ്മ‌ായിൽ ശ്രീകണ്ഠ‌പുരം, ജാസർ മാഷ്, സൂപ്പി ശ്രീകണ്ഠാപുരം എന്നിവർ വിവിധയിനം കലാപരിപാടികൾക്ക് നേതൃത്വം വഹിച്ചു. 



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News