Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എം സി സി; സിവിൽ സർവീസ് എഡ്യൂക്കേഷണൽ സ്കീമിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി

05 Apr 2024 11:06 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: കെഎംസിസി കണ്ണൂർ ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന ഇ അഹമ്മദ് സാഹിബ് സിവിൽ സർവീസ് എഡ്യൂക്കേഷണൽ സ്കീമിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ഡോക്ടർ ഗൾഫാർ പി. മുഹമ്മദലി സാഹിബ്‌ നിർവഹിച്ചു,


കണ്ണൂർ ജില്ലയിലെ പഠനത്തിൽ മികവ് പുലർത്തുന്ന നിർധനരായ കുട്ടികളെ സിവിൽ സർവീസ് മേഖലയിലേക്ക്‌ പരിശീലിപ്പിക്കുന്നതാണ് പദ്ധതി.

പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥി കളുടെ പഠന ചെലവുകൾ മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഏറ്റെടുക്കുന്നതായിരിക്കും

വിദഗ്ധ സമിതിയുടെ പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും യോഗ്യരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്..

വിശദ വിവരങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നാതായിരിക്കും


ചടങ്ങിൽ ജില്ലാ കെഎംസിസി പ്രസിഡന്റ്‌ പി എ വി അബൂബക്കർ അധ്യക്ഷനായി, മസ്കറ്റ് കെഎംസിസി പ്രസിഡന്റ്‌ റയീസ് അഹമ്മദ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ നൗഷാദ് കാക്കേരി, ഷാജഹാൻ പഴങ്ങാടി, അഷ്‌റഫ് കിണവക്കൽ, സമീർ പാറയിൽ, ജില്ലാ ഭാരവാഹികളായ ഇസ്മായിൽ പുന്നോൽ, ജാഫർ ചിറ്റാരിപറമ്പ്, അഷ്‌റഫ്‌ കായകൂൽ,സാദിക് കണ്ണൂർ,മുഹമ്മദ് കക്കൂൽ, അബ്ദുള്ള കുട്ടി തടിക്കടവ്, നസൂർ ചപ്പാരപടവ്, ബഷീർ കണ്ണപുരം, അമീർ കണ്ണാടി പറമ്പ് ബഷീർ നുചിയാട്, മസ്കറ്റ് സുന്നി സെന്റർ പ്രസിഡന്റ്‌ അൻവർ ഹാജി പങ്കെടുത്തു.ജില്ലാ ജനറൽ സെക്രട്ടറി ശുഹൈബ് പാപിനിശേരി സ്വാഗത

വും ട്രഷറർ എൻ എ എം ഫാറൂഖ് നന്ദി പറഞ്ഞു

Follow us on :

More in Related News