Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 15:57 IST
Share News :
ചാലക്കുടി:
തൃശ്ശൂർ സഹോദയ സംഘടിപ്പിക്കുന്ന 'കിഡ്സ് ഫെസ്റ്റ് - 2024 - 2025 ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സീനിയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 17 വെള്ളിയാഴ്ച നടക്കും. രണ്ടു കാറ്റഗറികളിലായി നടത്തുന്ന കലോത്സവത്തിൽ ത്യശ്ശൂർ ജില്ലയിലെ 60 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി 2600 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. LKG മുതൽ രണ്ടാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികളുടെ കലാപരിപാടികൾ 20 സ്‌റ്റേജുകളിലായാണ് അരങ്ങേറുന്നത്. കുട്ടികളുടെ കലാഭിരുചികളെ ചെറുപ്രായത്തിലെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന ത്യശ്ശൂർ സഹോദയ ഈ വർഷത്തെ 'കിഡ് ഫെസ്റ്റിൽ കലോത്സവ വിജയികൾക്കു മാത്രമല്ല പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനം നൽകുന്നുണ്ട് എന്നൊരു പ്രത്യേകത കൂടിയുണ്ട്. പ്രശസ്ത ഫിലിം ഡയറക്ടറും ടെലിവിഷൻ അവതാരകനുമായ ഹരി പി. നായർ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ തൃശ്ശൂർ സഹോദയ ചീഫ് പാട്രൻ ഡോ.എം. ദിനേഷ് ബാബു അധ്യക്ഷത വഹിക്കുകയും കേരള CBSE മാനേജ്‌മൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ആദിത്യ വർമ്മ രാജ മുഖ്യപ്രഭാഷണം നിർവഹിക്കുകയും, ചാലക്കുടി എം.പി. ബെന്നി ബെഹന്നാൻ മുഖ്യാഥിതിയായി എത്തുന്ന സമാപന ചടങ്ങിൽ തൃശ്ശൂർ സഹോദയ പ്രസിഡൻ്റ് രാമചന്ദ്രൻ എം. കെ അധ്യക്ഷത വഹിക്കുകയും ചെയ്യും.
പത്ര സമ്മേളനത്തിൽ ചീഫ് പാട്രൻ ഡോ.എം. ദിനേഷ് ബാബു, സെക്രട്ടറി ഷമീം ബാവ കെ.എ., ജനറൽ കൺവീനർ മൃദുല മധു തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.