Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൃക്കരോഗ നിർണ്ണയ ക്യാമ്പും, ബോധവത്ക്കരണ ക്ലാസ്സും നടത്തി.

19 May 2024 17:48 IST

UNNICHEKKU .M

Share News :



 മുക്കം:സമൂഹത്തിൽ വൃക്കരോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗം നേരത്തെ കണ്ടത്തി ചികിത്സിക്കുക, സമൂഹത്തിൽ വൃക്കരോഗികളുടെ എണ്ണം കുറച്ച് കൊണ്ട് വരികതുടങ്ങിയ ലക്ഷ്യങ്ങളോടെ വൃക്കരോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു.

ബോധവൽക്കരണത്തിലൂടെയും നേരത്തെയുള്ള രോഗനിർണയ ത്തിലൂടെയും ഒരു പരിധിവരെ രോഗ വ്യാപനം തടയാൻ സാധിക്കുമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്തിൽ വാർഡുകൾ തോറുംബോധവൽക്കരണവും രോഗനിർണയ ക്യാമ്പും സംഘടിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ജനകീയ കമ്മറ്റിയും

 കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷനും കെയർ ഹോമും സംയുക്തമായി സൗത്ത് കൊടിയത്തൂരിൽ

സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്. എസ് കെ എ യു പി സ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസി: ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി:

 ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. ടി.കെ അബൂബക്കർ, സിജി കുറ്റികൊമ്പിൽ

പഞ്ചായത്ത്‌ ക്യാമ്പ് കോർഡിനേറ്റർ അബൂബക്കർ മാസ്റ്റർ ,വാർഡ് പാലിയേറ്റീവ് കൺവീനർ ബഷീർ കാവിൽ, മെഡിക്കൽ കോളളെജ്കെയർഹോംകോർഡിനേറ്റർ അബ്ദു റഷീദ്, വാർഡ് പാലിയേറ്റീവ് വളണ്ടീർമാരായ ആലികുട്ടി മാസ്റ്റർ, ഹമീദ് ഇ, റഹീസ് സി, നാസർ പിസി, സുരേഷ് ബാബു, ബർഷാദ് പി പി, റിയാസ് വെല്ലാക്കൽ, ഷമീർ കെ, അനസ് കാരാട്ട്, സാബിറ കെ, സിതാര ടീച്ചർ, നേതൃത്വംനൽകി

Follow us on :

More in Related News