Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 02:42 IST
Share News :
ദോഹ : കഴിഞ്ഞ ദിവസം അന്തരിച്ച സംഗീതജ്ഞനും ഗായകനുമായ ഖാലിദ് വടകര യുടെ അനുസ്മരണം , ഖത്തർ കെ എം സി സി കലാ വിഭാഗമായ സമീക്ഷയുടെ നേതൃത്തത്തിൽ ദോഹയിൽ സംഘടിപ്പിച്ചു.
സമീക്ഷ ചെയർമാൻ മജീദ് നാദാപുരത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെ എം സി സി സംസ്ഥാന ട്രഷറർ പി എസ് എം ഹുസ്സൈൻ ഉദ്ഘാടനം ചെയ്തു. ആക്റ്റിന്റ പ്രസിഡണ്ട് അൻവർ ബാബു വടകര അനുസ്മരണ പ്രഭാഷണം നടത്തി .
കലാ ലോകത്ത് വേണ്ടത്ര പരിഗണന കിട്ടാതെയും ആസ്വാദകർക്ക് ആ സ്വര മാധുര്യം കേട്ട് മതിയാതെയുമാണ് ഖാലിദ് വടകര നേരത്തെ വിട പറഞ്ഞതെന്ന് അനുശോചന യോഗത്തിൽ പകെടുത്തവർ സ്മരിച്ചു .
പട്ടുറുമാൽ ഫെയിം ഗായകൻ അൻവർ വടകര ഖാലിദ് വടകരയുടെ പാട്ടുകൾ സദസ്സിന് പരിചയപ്പെടുത്തി. ഐ സി സി അംഗം അഫ്സൽ വടകര, കോയ കൊണ്ടോട്ടി, മുസ്തഫ എലത്തൂർ, അതീഖ് റഹ്മാൻ, നാസർ എൻ.ടി, അബ്ബാസ് മുക്കം, വീരാൻ കോയ പൊന്നാനി,
അജ്മൽ ഏറനാട്, ത്വയ്യിബ് വടകര, സിദ്ദിഖ് ചെറുവല്ലൂർ, മുസമ്മിൽ വടകര തുടങ്ങിയവർ സംസാരിച്ചു. .സുബൈർ വെള്ളിയോട് സ്വാഗതവും, സുഫൈൽ ആറ്റൂർ ഖിറാഅത്തും നടത്തി.
Follow us on :
Tags:
More in Related News
Please select your location.