Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 23:25 IST
Share News :
മസ്കറ്റ്: കല മസ്കറ്റ് ആഭ്യമുഖ്യത്തിൽ മസ്കറ്റിൽ നടന്ന കേരളീയം 2024 സമാപിച്ചു. മസ്‌കറ്റിലെ റൂവി അൽ ഫലജ് ഗ്രാൻഡ് ഹാളിൽ വെള്ളിയാഴ്ച വൈകുന്നേരം 6 .30 ആരംഭിച്ച സാംസ്കാരികോത്സവത്തിന് സാക്ഷികളാകുവാൻ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ ജനാവലിയാണ് എത്തിയത്. പരിപാടികൾ കേരളത്തിന്റെ സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്തു. ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ബോർഡ് അംഗം ഡോ അബ്ദുൾ ലത്തീഫ് ഉപ്പള, ലോക കേരള സഭ അംഗവും പ്രവാസി ക്ഷേമ നിധി ഡയറക്ടറുമായ വിൽസൺ ജോർജ്, ഫാൽക്കൺ പ്രിന്റേഴ്‌സ് ഉടമ സുരേന്ദ്രൻ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡൻ്റ സുനിൽ കുമാർ, ടെക്ക് മാർക്ക് പ്രതിനിധി പ്രദീപ് പണിക്കശ്ശേരി എന്നിവർ പങ്കെടുത്തു.
നാടക പ്രവർത്തകനും സംവിധായകനുമായ ജിനോ ജോസഫ് സംവിധാനം ചെയ്ത നാടകം "കൂത്ത്" ആയിരുന്നു വേദിയിലെ ആദ്യം അവതരിപ്പിച്ചത്. പ്രവാസികളായ കലാകാരൻമാർ അവതരിപ്പിച്ച നാടകത്തിനു വൻ കരഘോഷമാണ് ലഭിച്ചത്. ദീർഘകാലമായി ഒമാനിൽ പ്രവാസി ജീവിതം നയിക്കുന്ന നിരവധി ആളുകൾ തങ്ങളുടെ പ്രവാസ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല നാടകമാണ് കൂത്ത് എന്ന് അഭിപ്രായപ്പെട്ടു. നമ്മുടെ നാടിന്റെ നിലവിലുള്ള സാമൂഹ്യ സാഹചര്യങ്ങൾക്കു നേരെ പിടിച്ച കണ്ണാടിയാണ് ഈ നാടകമെന്നും, അതിനു അവസരം ഉണ്ടാക്കിയ കല മസ്കറ്റ് നേതൃത്വത്തെ അഭിനന്ദിക്കുന്നതായും പരിപാടിക്കെത്തിയവർ പറഞ്ഞു.
കേരളത്തിന്റെ ചരിത്രവും തനിമയും കോർത്തിണക്കിക്കൊണ്ടു അവതരിപ്പിച്ച നടനകൈരളിയും ശ്രദ്ധേയമായി. വനിതകളും കുട്ടികളും അണിനിരന്ന പരിപാടിയിൽ കേരളത്തിന്റെ പാരമ്പര്യകലാരൂപങ്ങളായ കഥകളിയും, തെയ്യവും ദൃശ്യവത്കരിപ്പെട്ടു. കലാമണ്ഡലം ശ്രീലക്ഷ്മി, മീനാക്ഷി എം മേനോൻ എന്നിവരാണ് നടനകൈരളി സംവിധാനം ചെയ്ത് അരങ്ങിൽ എത്തിച്ചത്
പ്രശസ്ത ഗായകൻ ഇഷാൻ ദേവും ടീമും അവതരിപ്പിച്ച മ്യൂസിക് ബാന്റോടുകൂടിയാണ് കേരളീയം 2024 അവസാനിച്ചത്. പരിപാടിയുടെ ആദ്യാവസാനം വൻ ജനാവലിയാണ് സാംസ്കാരികോത്സവത്തിൽ പങ്കെടുത്തത്.
കേരളീയം 2024 വൻ വിജയമാക്കിയ മുഴുവൻ ജനങ്ങളെയും നന്ദി അറിയിക്കുന്നതായും, തുടർന്നും ഇത്തരം വ്യത്യസ്തവും വേറിട്ടതുമായ കലാ പ്രവർത്തങ്ങൾ നടത്തുവാൻ കല മസ്കറ്റ് മുൻപോട്ടു വരുമെന്നും സംഘാടകസമിതി അംഗങ്ങളായ നിഷാന്ത്, കൃഷ്ണകുമാർ, ബിജു കുട്ടമത്ത്, അരുൺ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.