Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളീയം 2024 നാളെ; കേരള സാംസ്‌കാരിക യുവജന മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

16 May 2024 06:20 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ഒമാനിലെ കല മസ്കറ്റിന്റെ ആഭ്യമുഖ്യത്തിൽ നടക്കുന്ന സാംസ്കാരികോത്സവം ''കേരളീയം 2024'' മസ്‌കറ്റിലെ റൂവി അൽ ഫലജ് ഗ്രാൻഡ് ഹാളിൽ നാളെ (17 മെയ് 2024 വെള്ളിയാഴ്ച) നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

നാടകവും, സംഗീതവും, നൃത്തവും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ കേരളീയത്തിൽ അവതരിപ്പിക്കപ്പെടും. ഇന്ത്യൻ നാടക ഓസ്കാർ ജേതാവ് ജിനോ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ നാടകം "കൂത്ത്" ആണ് വേദിയിലെ അവതരിപ്പിക്കുന്ന ആദ്യ പരിപാടി. കല മസ്‌കറ്റിലെ നാല്പതിലധികം കലാകാരന്മാർ നാടകത്തിന്റെ അരങ്ങിലും അണിയറയിലുമായി പ്രവർത്തിക്കുന്നു. നമ്മുടെ നാടിന്റെ സാമൂഹ്യ സാഹചര്യങ്ങളുടെ നേർക്കാഴ്ച ആയിരിക്കും നാടകമെന്ന് സംവിധായകൻ അറിയിച്ചു. ഇതിനു മുൻപ് ജിനോ ജോസഫ് സംവിധാനം ചെയ്ത് മസ്കറ്റിലും സൊഹാറിലും അവതരിപ്പിച്ച “മത്തി” എന്ന നാടകം വൻ ജനശ്രദ്ധ നേടിയിരുന്നു.

കേരളത്തിന്റെ ചരിത്രവും തനിമയും വിളിച്ചോതിക്കൊണ്ടുള്ള നൃത്തപരിപാടിയായ നടനകൈരളി കേരളീയത്തിലെ പ്രധാന ആകർഷണ ഇനമാണ്. വനിതകളും കുട്ടികളും അണിനിരക്കുന്ന നടനകൈരളി രണ്ടു ഭാഗങ്ങളായാണ് അവതരിപ്പിക്കപ്പെടുക.

കേരളത്തിലെ മഹാ പ്രളയത്തിന്റെ സമയത്ത് നന്മയുള്ള ലോകമേ എന്ന പാട്ടിലൂടെ ജന ശ്രദ്ധ നേടിയ പ്രശസ്ത ഗായകൻ ഇഷാൻ ദേവും ടീമും അവതരിപ്പിക്കുന്ന മ്യൂസിക് ഫിയെസ്റ്റയോട് കൂടിയാണ് കേരളീയം 2024 ന് തിരശീല വീഴുന്നത് . രണ്ടു മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന സംഗീത നിശയിൽ ഇഷാൻ ദേവിനൊപ്പം എട്ടോളം കലാകാരന്മാർ വേദിയിൽ അണിനിരക്കും.  

നാളെ വൈകുന്നേരം 5 മണി മുതൽ അരങ്ങേറുന്ന സംഗീത -നൃത്ത- കലാ സായാഹ്നത്തിലേക്ക് മസ്കറ്റിലെ പ്രവാസി സമൂഹത്തെ ആകെ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി സ്വാഗത സംഘം രക്ഷാധികാരികളായ വിൽസൺ ജോർജ്, സുനിൽ കുമാർ, ചെയർമാൻ നിഷാന്ത്, കൺവീനർ കൃഷ്ണകുമാർ എന്നിവർ അറിയിച്ചു .

Follow us on :

More in Related News