Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 19:51 IST
Share News :
കടുത്തുരുത്തി :മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് നേതാക്കൾ സമര പന്തലിൽ എത്തി. ഒരു ജനതയുടെ അതിജീവനത്തിനായുള്ള സമരത്തിൽ അവരോടൊപ്പം കേരളാ കോൺഗ്രസും ഉണ്ടാവുമെന്ന് പാർട്ടി എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവരണം. സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം.സമാനമായ വിഷയത്തിൽ കർണ്ണാടക സർക്കാർ കാട്ടിയ മാതൃക മുനമ്പം വിഷയത്തിൽ കേരളാ സർക്കാരും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടപ്പുറം രൂപത ബിഷപ്പ് മാർ അംബ്രോസ് പുത്തൻവീട്ടിൽ, പാർട്ടി സംസ്ഥാന നേതാക്കളായ അഡ്വ പി സി തോമസ്, അഡ്വ ജോയ് എബ്രഹാം, റ്റി യൂ കുരുവിള, അഡ്വ കെ ഫ്രാൻസിസ് ജോർജ് എംപി, അഡ്വ തോമസ് ഉണ്ണിയാടൻ, എം പി പോളി, ഷിബു തെക്കുംപുറം, സേവി കുരിശു വീട്ടിൽ, അഡ്വ ജയ്‌സൺ ജോസഫ് ഒഴുകയിൽ, കെ വി കണ്ണൻ ജിസൺ ജോർജ് തുടങ്ങിയ നേതാക്കളും സമര പന്തലിൽ എത്തി.
Follow us on :
Tags:
More in Related News
Please select your location.