Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടാക്കട അശോകൻ വധക്കേസ്: ആര്‍എസ്‌എസുകാരായ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

15 Jan 2025 16:50 IST

Jithu Vijay

Share News :

തിരുവനന്തപുരം : കാട്ടാക്കട സ്വദേശിയും സി.പി.എം. പ്രവർത്തകനുമായിരുന്ന അശോകൻ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ എട്ട് ആർ.എസ്.എസ്. പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു. അഞ്ചുപ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും മൂന്ന് പേർക്ക് ജീവപര്യന്തം തടവുമാണ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികളും 50000 രൂപ പിഴയും നല്‍കണം. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.


ആർഎസ്‌എസ് പ്രവർത്തകരായ ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അശോകൻ, പ്രശാന്ത് എന്നിവരാണ് പ്രതികള്‍. കേസില്‍ ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ മാപ്പുസാക്ഷിയാവുകയും ചെയ്തു.


2013 മേയ് മാസം അഞ്ചാം തീയതിയാണ് അശോകൻ കൊല്ലപ്പെട്ടത്. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.

പ്രധാനപ്രതി ശംഭു പലിശയ്ക്ക് പണം നല്‍കിയത് അശോകൻ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. അശോകനെ വീട്ടില്‍നിന്നു വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

Follow us on :

More in Related News