Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖസബ് ഇന്ത്യന്‍ സ്കൂള്‍ വര്‍ണ വിസ്മയമായി കലാ ക്യാമ്പ് സംഘടിപ്പിച്ചു

16 Nov 2024 17:08 IST

ENLIGHT MEDIA OMAN

Share News :

ഖസബ്: ഇന്ത്യന്‍ സ്കൂള്‍ ഖസബ് നവംബര്‍ 15, 16 തിയതികളിലായി ‘ക്രിയേറ്റീവ് ക്യാൻവാസ് - ഒരു കലാനുഭവം' എന്ന പേരിൽ ദ്വിദിന കലാക്യാമ്പ് സംഘടിപ്പിച്ചു. 

വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തോടുള്ള സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു സജിയുടെ ദീര്‍ഘവീക്ഷണത്തിന്‍റെ മകുടോദാഹരണമാണ് ഈ പുതിയ സംരംഭം. പ്രൈമറി, മിഡില്‍ വിഭാഗങ്ങളിലെ വിദ്യാർത്ഥികളില്‍ കലാപരവും സര്‍ഗ്ഗാത്മകവുമായ കഴിവുകളിലെ പരിപോഷിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായാണ്‌ ക്യാമ്പ് ലക്ഷ്യമിടുന്നത്‌.

ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിലെ ദൃശ്യകലാ വിഭാഗം കോർഡിനേറ്ററും പ്രശസ്ത കലാകാരനും ക്രിയേറ്ററുമായ എല്‍ദോ ടി.ഔസേപ്പിന്‍റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള തനത് വേദിയായിരുന്നു.  

ക്യാൻവാസിൽ പ്രതീകാത്മകമായി ചിത്ര വരകള്‍ രേഖപ്പെടുത്തി സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡൻറ് അബ്ദുള്ള തളങ്കര ക്യാമ്പിന്‍റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി കൺവീനർ ഷൺമുഖം, സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി അംഗം മജീദ് പി. കെ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സ്‌കൂൾ ഹെഡ്‌ബോയ് മാസ്റ്റർ മഹമൂദ് റയ്യാന്‍റെ ഊഷ്മളമായ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടി, നാലാം ക്ലാസ്സിലെ നസിഫ മഹബൂബ് അദ്രിതയുടെ ഹൃദയംഗമായ നന്ദിപ്രകാശനത്തോടെ അവസാനിച്ചു.

 വിദ്യാർത്ഥികളിലും സ്കൂള്‍ സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ച കലയുടെ ചടുലവും മനോഹരവുമായ ആഘോഷമായിരുന്നു. ‘ക്രിയേറ്റീവ് കലാ ക്യാമ്പ്’.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News