Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 18:54 IST
Share News :
മാള: കരുണ ഹ്യൂമൻ വെൽഫെയർ സൊസൈറ്റിയുടെ റെസ്ക്യൂ ടീമിലെ 7 പേര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് തിരിച്ചു .
കരുണ ഹ്യൂമൻ വെൽഫെയർ സൊസൈറ്റിയുടെ റെസ്ക്യൂ ടീമിന് നേതൃത്വം നൽകുന്നത് പ്രസിഡൻ്റ് സാലി സജീർ ആണ്. സുനി വില്ലമംഗലത്ത്, മുഹമ്മദ് മനോജ് ചാലക്കുടി, മനാഫ് കോഴിക്കോട്, റഹീം മൂഴിക്കൽ, നസ്റുദ്ദീൻ എന്നിവരാണ് വയനാട്ടിലേക്കുള്ള സംഘത്തിലുള്ളത്. അമ്പതോളം രക്ഷാപ്രവർത്തകർക്ക് ഉപയോഗപ്പെടുത്താവുന്ന ഉപകരണ സംവിധാനങ്ങളോടു കൂടിയാണ് സംഘം ദൂരന്തമുഖത്തേക്ക് തിരിച്ചിട്ടുള്ളത്.
കവളപ്പാറയിൽ ഏറ്റവും ദുഷ്കരമായ റസ്ക്യു വൺ പ്രദേശത്ത് തിരച്ചിൽ നടത്തിയത് ഈ സംഘമാണ്
കവളപ്പാറയില്‍ ഏഴു ദിവസത്തോളം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട അനുഭവങ്ങളിൽ നിന്നുള്ള കരുത്തുമായാണ് സംഘം യാത്രതിരിച്ചിട്ടൂള്ളത്.
അഴീക്കോട് കടലോര ജാഗ്രത സമിതി, നന്മ, സുലൈമാൻ സേട്ട് സെൻ്റർ , എം എസ് എസ് തൃശൂർ എന്നീ സന്നദ്ധ സംഘടനളും കരുണയോടൊപ്പം പ്രവർത്തന രംഗ ത്തുണ്ട്. ഡിങ്കി ബോട്ട് ഉൾപ്പെടെ ഇത്തരം ദുരന്തമുഖങ്ങളിൽ ആവശ്യമുള്ള എല്ലാ ഉപകരണ സംവിധാനത്തോടും കൂടിയാണ് സംഘം യാത്ര തിരിച്ചിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.