Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി ഗ്രാമ പഞ്ചായത് : ഇടത് അംഗങ്ങളുടെ പ്രതിഷേധം പതിവ് നാടകം - പഞ്ചായത്ത് പ്രസിഡണ്ട് '

22 Mar 2025 17:06 IST

UNNICHEKKU .M

Share News :



മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് ഇടത് മെമ്പർമാർ ഇറങ്ങിപ്പോയത് പതിവ് രാഷ്ട്രീയ നാടകമാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത രാജൻ, വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര എന്നിവർ വാർത്ത കുറിപ്പിൽ ആരോപിച്ചു.. അനാവശ്യ വാദങ്ങൾ ഉന്നയിച്ചാണ് ഇടത് മെമ്പർമാർ ഇറങ്ങിപ്പോയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്.

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന് പഞ്ചായത്ത്തനത് ഫണ്ടിൽ നിന്നും പണം ഉപയോഗിക്കാം എന്ന ഓർഡർ വന്നിട്ടുണ്ട് എന്നാൽ തനത് ഫണ്ട് ലാപ്സ് ആവില്ലന്നുള്ള ബാലപാഠം പോലും അറിയാത്തവരാണ് ഇടത് മെമ്പർമാർ.  ഗേറ്റും പടിയിലെ ബസ്റ്റോപ്പ് നിർമ്മാണത്തിനെതിരെ നടക്കുന്നത് തരംതാണ വിമർശനമാണ്. നേരത്തേ അവിടെ ഉണ്ടായിരുന്ന ബസ്റ്റോപ്പ് ജീർണിച്ച് നശിച്ച അവസ്ഥയിലായപ്പോയാണ് ആ പ്രദേശവാസികളുടെ അഭ്യർത്ഥന മാനിച്ച് പുതിയ ബസ് സ്റ്റോപ്പ് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇത് പദ്ധതി ഉണ്ടാക്കുബോൾ തന്നെ ആവശ്യമായ ചർച്ച ഭരണ സമിതി യോഗത്തിൽ നടത്തുകയും അംഗീകരിക്കുകയും ചെയ്തതിന് ശേഷം ഡി.പി.സിയുടെ അംഗീകാരം വാങ്ങി ടെൻണ്ടർ നടപടികൾ പൂർത്തികരിച്ച് ഭരണ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചതാണ്.ഈ സമയത്താണ് അനാവശ്യ വാദങ്ങൾ ഉന്നയിച്ച് വികസ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻഇടത് മെമ്പർമാർ ശ്രമിക്കുന്നത്.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് വെൻ്റ് പൈപ്പ് പാലത്തിൻ്റെ റിംഗ് നീക്കം ചെയുന്ന ടെൻണ്ടർ നടപടിയിൽ മൂന്ന് പേര് പങ്കെടുത്തിരുന്നു. അസി.എൻജിനീയർ തയ്യാറാക്കിയ എസ്റ്റിമേറ്റിൽ കൂടുതൽ കോട്ട് ചെയ്ത വിനോദ് പുത്ര ശേരിക്കാണ് ടെൻണ്ടർ ലഭിച്ചത്.അന്ന് എഗ്രിമെൻറ് വെക്കുകയും ആ സമയത്ത് കോവിഡ് കാലമായതിനാൽ നീക്കം ചെയുന്നത് കാലതാമസം നേരിടുകയും ചെയ്തു.ഇതിനെതിരെ അന്നത്തെ ഭരണ സമതി അദ്ധേഹത്തിൻ്റെ ടെൻണ്ടർ റദ് ചെയ്തു

ഈ തീരുമാനത്തിനെതിരെ അദ്ധേഹം കോടതിയിൽ പോവുകയും

ഈ വിഷയം 11/09/2024 ന് ചേർന്ന ഭരന്ന സമതി യോഗത്തിൽ അജണ്ട 3 ആയി ചർച്ച ചെയ്യുകയും നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെചുമതലപ്പെടുത്തിയിട്ടുള്ളതുമാണ്. അതിൻ്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്ത്തീരുമാനംകൈക്കൊണ്ടിട്ടുള്ളതാണന്നും പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും പറഞ്ഞു. ഭരണ സമിതി യോഗം നടക്കാതിരിക്കുന്നതിനായി ആസൂത്രിത ശ്രമമാണ് ഇടത് മെമ്പർമാർ നടത്തിയിട്ടുള്ളത്. അജണ്ടയുടെ കോപ്പി കൈപ്പറ്റാതിരുന്ന 8 ഇടതു മെമ്പർമാരുടേയും വീട്ടിലെത്തി അജണ്ട വീട്ടിൽ പതിക്കേണ്ട സാഹചര്യം ഉണ്ടാക്കിയ ഇടത് മെമ്പർമാർ ഉദ്യോഗസ്ഥരേയും ദ്രാേഹിക്കുന്ന സാഹചര്യമാണന്നും പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും പറഞ്ഞു.

Follow us on :

More in Related News