Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരാട്– മൂളപ്പുറം -ചണ്ണയിൽ പള്ളിയാളി റോഡിന്റെ ശോചനീയാവസ്ഥ ;നാട്ടുകാർ സമരത്തിന്

11 Feb 2025 22:55 IST

Saifuddin Rocky

Share News :



കാരാട്: ആയിരക്കണക്കിന് നിവാസികളുടെ സുപ്രധാന ഗതാഗത മാർഗമായ കാരാട്–മൂളപ്പുറം - ചണ്ണയിൽ പള്ളിയാളി റോഡിന്റെ വർഷങ്ങളായുള്ള ശോചനീയാവസ്ഥയിൽ പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. ആവർത്തിച്ചുള്ള അഭ്യർത്ഥനകളും പരാതികളും ഉണ്ടായിരുന്നിട്ടും, ഈ അപകടകരമായ ഭാഗം നന്നാക്കാനോ പുനർനിർമ്മിക്കാനോ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല എന്നും റോഡിന്റെ മോശം അവസ്ഥ പതിവായി അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുവഴി വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ദൈനംദിന യാത്ര ഒരു അപകടകരമായ അവസ്ഥയായി മാറിയിരിക്കുകയാണ്.


വാഴയൂർ പഞ്ചായത്തിലെ ഏറെ പഴക്കം ചെന്നതും വളരെ പ്രാധാന്യമേറിയതുമാണ് ഈ റോഡ്. ഒരു വർഷത്തോളമായി കരാറുകാരൻ പ്രവൃത്തിയുടെ പേരിൽ പൊളിച്ചിട്ട ശേഷം കാൽനട പോലും ഇപ്പോൾ ദുസ്സഹമായിരിക്കുകയാണ്. ഈ വിഷയം പല തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും ഇത് വരെ ഉണ്ടായിട്ടില്ല. അതിനാൽ പ്രസ്തുത പ്രദേശത്തുകാരുടെ യാത്രാ ദുരിതത്തിന് അടിയന്തിരമായ ശാശ്വത പരിഹാരമാവശ്യപ്പെട്ടും റോഡ് തകർത്ത കരാറുകാരനേയും കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടുമാണ് ഒരു നാട് ഒന്നിച്ച് സമരമുഖത്തേക്ക് നീങ്ങുന്നത്. ഫെബ്രുവരി 13 (വ്യാഴം)ന് രാവിലെ 10 മണിക്ക് കാരാട് ജംഗ്ഷനിൽ സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുക്കുന്ന ഉപരോധ ധർണയിലൂടെയാണ് നാട്ടുകാർ ഒന്നാം ഘട്ട സമരത്തിനിറങ്ങുന്നത്.

വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വാസുദേവൻ, പഞ്ചായത്ത്

മെമ്പർ സുധ പുന്നത്ത് കൊല്ലേരി, മെമ്പർ കെ.പി.രാജൻ, എ.കെ.അനീഷ്, സി.എം.അബ്ദുൽ നിസാർ, സലീം തിരുത്തിയാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News