Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക​ലാ​ഞ്ജ​ലി സ്കൂ​ൾ ഫെ​സ്റ്റ് ഒ​ക്ടോ​ബ​ർ 28 മു​ത​ൽ 31 വ​രെ: ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വേ​ദി​യാ​കും.

23 Sep 2024 15:34 IST

- ISMAYIL THENINGAL

Share News :

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ക്കു​ന്ന ഖത്തർ ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ കലാഞ്ജലി 2024, ഒ​ക്ടോ​ബ​ർ 28 മു​ത​ൽ 31വ​രെ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​ര​ങ്ങേ​റും. വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കു​ന്ന മേ​ള​യു​ടെ നാ​ലാം സീ​സ​ണാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്. മേ​ള​യു​ടെ പ്ര​ഖ്യാ​പ​ന​വും 2019-2023 സു​വ​നീ​ർ പ്ര​കാ​ശ​ന​വും ​ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ നി​ർ​വ​ഹി​ച്ചു.

പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​ൽ​റ​ഹ്മാ​ൻ, ക​ലാ​ഞ്ജ​ലി ചെ​യ​ർ​മാ​ൻ ഡോ. ​ഹ​സ​ൻ കു​ഞ്ഞി, ക​ലാ​ഞ്ജ​ലി പ്ര​സി​ഡ​ന്റും ചീ​ഫ് ക​ൺ​വീ​ന​റു​മാ​യ ബി​നു​കു​മാ​ർ ജി,

ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ, സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, സ്പോ​ൺ​സ​ർ​മാ​ർ, ക​ലാ​ഞ്ജ​ലി ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഈ ​അ​വ​സ​ര​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 28 മു​ത​ൽ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വേ​ദി​യാ​കു​ന്ന യൂ​ത്ത് ​ഫെ​സ്റ്റി​ൽ ദി​വ​സ​വും വൈ​കീ​ട്ട് മൂ​ന്ന് മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. 

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ ക​ലാ​ഞ്ജ​ലി​യു​ടെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​കും. പ​രി​പാ​ടി​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും അം​ബാ​സ​ഡ​ർ അ​റി​യി​ച്ചു.

Follow us on :

More in Related News