Mon May 26, 2025 4:25 AM 1ST
Location
Sign In
16 Jan 2025 17:55 IST
Share News :
കടുത്തുരുത്തി:കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിനോടുനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും പള്ളിയധികൃതരുടെയും യോഗം ചേര്‍ന്നു. ഫൊറോനാ വികാരി ഫാ മാത്യു ചന്ദ്രകുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിരുനാള്‍ ദിവസങ്ങളില്‍ വാഹന പാര്‍ക്കിംഗ് നിയന്ത്രണങ്ങളും പോലീസ്, എക്സൈസ് പരിശോധനകളും നടപ്പാക്കും. പോലീസ്, എക്സൈസ് ഡിപ്പാര്‍ട്ടുമെന്‍ുകള്‍ കര്‍ശന പരിശോധന നടത്തും. ഗതാഗത നിയന്ത്രണത്തിനും പട്രോളിംഗിനുമായി കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. പ്രധാന തിരുനാള്‍ ദിവസങ്ങളായ 17, 18, 19 തീയതികളില്‍ ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ ബ്ലോക്ക് ജംഗ്ഷന്‍ മുതല്‍ ഐറ്റിഐ കവല വരെയുള്ള ഭാഗങ്ങളില്‍ റോഡരികിലെ വാഹന പാര്‍ക്കിംഗ് നിരോധിക്കും. തിരുനാളിനോടുനുബന്ധിച്ചുള്ള വാഹന പാര്‍ക്കിംഗിന് പുതിയ പള്ളിക്ക് സമീപം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ ഭാഗത്തും പഴയപള്ളിയുടെയും വിലയപള്ളിയുടെ പാരീഷ് ഹാളിന് സമീപവും പുതിയ ബൈപാസിന്റെ പ്രവേശനഭാഗത്തുമെല്ലാം വാഹന പാര്‍ക്കിംഗിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.