Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് "ബീറ്റ് ദി ഹീറ്റ്" പരിപാടിക്ക് സമാപനമായി

13 Jul 2024 19:12 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ചുട്ടുപൊള്ളുന്ന ചൂടിൽ സാധാരണക്കാർക്ക് ആശ്വാസമായി രാജ്യത്തെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കഴിഞ്ഞ ഏതാനും വർഷമായി സംഘടിപ്പിക്കാറുള്ള "ബീറ്റ് ദി ഹീറ്റ്" പരിപാടിക്ക് സമാപനം. 

കനത്ത ചൂടിൽ നിന്ന് ആശ്വാസം നൽകാൻ തൊഴിലാളികൾ അടക്കമുള്ളവർക്ക് വെള്ളവും, മോരും, തൊപ്പിയും സൗജന്യമായി വിതരണം ചെയുന്ന പരിപാടിയാണ് "ബീറ്റ് ദി ഹീറ്റ്". സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധതാ സേവനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിക്ക് മുൻ വർഷങ്ങളെപോലെ ഈ വർഷവും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

വെള്ളിയാഴ്ച റൂവി സുൽത്താൻ ഖാബൂസ് പള്ളി പരിസരത്തു നടന്ന സമാപന പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കാളികളായത്. രാജ്യത്ത് ഉടനീളം പ്രവർത്തിക്കുന്ന ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ നാല്പത്തിയഞ്ച് ബ്രാഞ്ചുകൾക്ക് പുറമെ ലേബർ ക്യാമ്പുകൾ, പള്ളികൾ എന്നിവടങ്ങളിലായി ഏകദേശം രണ്ടര ലക്ഷത്തിലധികം വെള്ളവും, മോരും, തൊപ്പിയുമാണ് വിതരണം ചെയ്തത്.  

കനത്ത ചൂടിൽ മനസ്സും, ശരീരവും തണുക്കുമ്പോൾ ലഭിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ സാധിക്കില്ല എന്നും അതിനാൽ ഇത്തരം സഹായഹസ്തം നൽകിയ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിനെ അഭിനന്ദിക്കുന്നതായി പരിപാടിയിൽ ഭാഗഭാക്കായ സ്വദേശികൾ ഉൾപ്പടെയുള്ള ആളുകൾ അഭിപ്രായപ്പെട്ടു. 

ഈ വർഷം രാജ്യത്തു മുൻ വർഷങ്ങളേക്കാൾ വലിയ ചൂടാണ് ആനുഭവപെട്ടത്‌, ചില ദിവസങ്ങളിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഒമാനിൽ ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, ഈ സാഹചര്യത്തിൽ മുൻ വർഷങ്ങളെ പോലെ ഈ വർഷവും സാധാരണക്കാരന് ആശ്വാസമായി "ബീറ്റ് ദി ഹീറ്റ്" സംഘടിപ്പിച്ചത്. 

കടുത്ത ചൂടിൽ എപ്പോഴും ധാരാളം വെള്ളം കുടിക്കണം എന്നും, നേരിട്ട് സൂര്യ പ്രകാശം ഏൽക്കാത്തിടത്ത് നിൽക്കണം എന്നുമാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന പ്രധാന നിർദേശം ഈ സാഹചര്യത്തിൽ അത്തരം സുരക്ഷാ രീതികൾക്ക് പ്രാധാന്യം നൽകാനാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത് എന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്‌സൺ ബേബി പറഞ്ഞു.  

നിരവധി സ്ഥലങ്ങളിൽ നിന്നും സ്വദേശികൾ അടക്കമുള്ളവരിൽ നിന്നും പരിപാടിക്ക് ലഭിച്ച സ്വീകാര്യത തങ്ങളെ അത്ഭുതപെടുത്തിയെന്നും, പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും നിക്‌സൺ ബേബി കൂട്ടിച്ചേർത്തു. 

ഈ പരിപാടിക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഈ വർഷവും ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കാൻ പ്രചോദനം ആയതെന്നും, "ബീറ്റ് ദി ഹീറ്റ്" പരിപാടിയിൽ സ്വദേശികളും, വിദേശികളും അടക്കം ആയിരകണക്കിന് ആളുകൾ ഭാഗഭാക്കായെന്നും, ഒമാനിലെ എല്ലാവിഭാഗം ജനങ്ങളെയും ഉൾകൊണ്ടുകൊണ്ടാണ് പരിപാടി മുന്നോട്ട് കൊണ്ടുപോയതെന്നും അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു. 

കനത്ത ചൂടിൽ ഏറെ പ്രയാസം അനുഭവവിക്കുന്നത് സാധാരണക്കാരായ നിർമ്മാണ തൊഴിലാളികളാണ്, ഉച്ച വിശ്രമം ഉൾപ്പടെയുള്ള നല്ല പ്രവർത്തികളുമായി അധികൃതർ മുന്നോട്ട് പോയപ്പോൾ, അതിന് പിന്തുണ നൽകുന്നതിന് വേണ്ടി കൂടിയാണ് ലേബർ ക്യാമ്പുകൾ, പണിസ്ഥലങ്ങൾ എന്നിവടങ്ങളിലാണ് പ്രധാനമായും വെള്ളവും, മോരും വിതരണം ചെയ്തത്. അതോടൊപ്പം "ബീറ്റ് ദി ഹീറ്റ്"പരിപാടിക്ക് സമാപനം ആയെങ്കിലും കടുത്ത ചൂട് മൂലം തൊഴിലാളികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഒപ്പം മാനസിക പിരിമുറുക്കവും കുറക്കാൻ മെഡിക്കൽ ബോധവൽക്കരണവും അടുത്ത ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും അൻസാർ ഷെന്താർ കൂട്ടിച്ചേർത്തു . 

റൂവി സുൽത്താൻ ഖാബൂസ് പരിസരത്തു നടന്ന സമാപന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കാളികളയി. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജീവനക്കാരായ ഉനാസ് കെ ഉമ്മർ അലി, ഗിരി പ്രസാദ്, ക്ലിന്റ്, ജിജോ ,ഡോളി, അനീഷ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News