Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎംസിസി പ്രവർത്തകരുടെ കാരുണ്യത്തിൽ ജോസഫിന് അന്ത്യ വിശ്രമം

15 Jun 2024 04:21 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: കെഎംസിസി പ്രവർത്തകരുടെ കാരുണ്യത്തിൽ ജോസഫിന് അന്ത്യ വിശ്രമം.

മസ്കറ്റിലെ ഗാലയിലെ താമസസ്ഥലത്ത് വെച്ചാണ് ജോസഫ് വലിയപറമ്പിൽ ക്സേവിയർ ഹൃദയഗതം മൂലം മരണപ്പെടുന്നത്‌. കൂടെ താമസിക്കുന്നവർക്ക് ജോസഫിന്റെ കുടുംബത്തെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ അറിവുണ്ടായിരുന്നില്ല . തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും ഏറണാകുളം, ഇടുക്കി ജില്ലയിലുള്ള പൊതു പ്രവർത്തകരിലൂടെയും കുടുംബത്തെ കണ്ടെത്താൻ ശ്രമമാരംഭിച്ചു. ഒടുവിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടിക്രമങ്ങൾ ആരംഭിച്ചത്‌. 

ആദ്യ ഘട്ടത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനും, അവസാനം ഒമാനിൽ തന്നെ മറവ്‌ ചെയ്യാനുമാണ്‌ തീരുമാനമായത്‌. അരൂർ എം.എൽ.എ ദലീമ‌ ജോജോ, മസ്കറ്റ് കെ എം സി സി സെക്രട്ടറി ഷാനവാസ്‌ ഖദറ എന്നിവരാണ്‌ നാട്ടിലുള്ള കുടുംബത്തെ കണ്ടെത്താൻ സഹായിച്ചത്‌. പതിനഞ്ച്‌ ദിവസത്തെ പ്രയത്നത്തിനൊടുവിൽ മസ്കത്തിലെ ഖുറം പി.ഡി.ഒ സെമിത്തേരിയിൽ ഫാദർ തോമസിന്റെയും ഗാല ചർച്ച് പ്രതിനിധി മാത്യു റോയിയുടെയും കാർമ്മികത്വത്തിൽ ക്രിസ്റ്റ്ത്രീയ ആചാര പ്രകാരം ജോസഫിന്റെ മൃതദേഹം അടക്കം ചെയ്തു. 

മസ്കറ്റ് കെഎംസിസി ഭാരവാഹികളായ ഇബ്രാഹിം ഒറ്റപ്പാലം, റഫീഖ്‌ ശ്രീക്ണ്ഠാപുരം, അബ്ദുള്ള പാറക്കടവ് മുഹമ്മദ്‌ വാണിമേൽ, അമീർ കാവനൂർ, ഫവാസ്‌ ഗാല, മൊയ്‌ദീൻ ശ്രീകണ്ടപുരം അശ്ര ഫ് ശ്രീകണ്ടപുരം എന്നിവർ തുടങ്ങിയവർ നടപടിക്രമങ്ങൾക്ക്‌ നേതൃത്വം നൽകി.



⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News