Sat May 24, 2025 7:45 PM 1ST
Location
Sign In
05 Dec 2024 20:53 IST
Share News :
ചാലക്കുടി.ചാലക്കുടിയുടെ അഭിമാനമായ നാടക ചലച്ചിത്രനടന്‍ ജോസ് പല്ലിശ്ശേരിയുടെ ഇരുപതാം ചരമവാര്‍ഷികദിനത്തില്‍ കൂടപ്പുഴ അജന്ത നാടകകൂട്ടായ്മയുടെ നേതൃത്വത്തില്‍ അജന്ത ക്ലബ്ബ് ഹാളില്‍ അനുസ്മരണ സമ്മേളനം നടത്തി.ക്ലബ്ബ് പ്രസിഡന്‍റ് മധുചിറയ്ക്കലിന്‍റെ അധ്യക്ഷതയില്‍ പ്രശസ്ത ചലച്ചിത്ര സംവീധായകന്‍ സുന്ദര്‍ദാസ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു.കലാകാരന്‍ ജയന്‍ കലാഭവന്‍ ജോസ് പല്ലിശ്ശേരിയുടെ സഹപ്രവര്‍ത്തകനായിരുന്ന നാടക ചലച്ചിത്രനടന്‍ എം.പി.നന്ദകുമാര്‍,ചാലക്കുടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.ബിജു എസ് ചിറയത്ത്,നഗരസഭ കൗണ്‍സിലറും നാടകനടനുമായ തോമസ് മാളിയേക്കല്‍ പ്രൊഫഷണല്‍ നാടകരംഗത്തെ സജീവ പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ പാലപ്പെട്ടി,കെപിഎസി ലാല്‍,ചിത്രകാരന്‍ സുരേഷ മുട്ടത്തി,ജോണി മേച്ചേരി,ക്ലബ്ബ് സെക്രട്ടറി ടി പി രാജു തുടങ്ങിയവര്‍ സംസാരിച്ചു. നാടകരംഗത്തെ ആദ്യകാല പ്രവര്‍ത്തകരായ എം.പി.നന്ദുകുമാര്‍ ഉണ്ണികൃഷ്ണന്‍ പാലപ്പെട്ടി,കെപിഎസി ലാല്‍,ഷാജു കാച്ചപ്പിള്ളി,ബിജു ജോസ്,ജോസ് പല്ലിശ്ശേരി പുരസ്കാര ജേതാവ് കലാഭവന്‍ ജയന്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.അജന്ത ക്ലബ്ബിന്‍റെ അടുത്ത നാടകത്തിന്‍റെ പുസ്തകം സംവീധായകന്‍ കലാഭവന്‍ ജയന് ചടങ്ങില്‍ കൈമാറി.
Follow us on :
Tags:
More in Related News
Please select your location.