Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സം​സ്ഥാ​ന ജൂ​നി​യ​ർ ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ​യി ആ​ഡം നൗ​ജാ​സും നി​വേ​ദ്യ​യും.

02 Sep 2024 14:37 IST

- ISMAYIL THENINGAL

Share News :

ദോ​ഹ: കൊ​ച്ചി​യി​ലെ ക​ട​വ​ന്ത്ര റീ​ജ​ന​ൽ സ്​​പോ​ർ​ട്സ് സെ​ന്റ​റി​ൽ സ​മാ​പി​ച്ച സം​സ്ഥാ​ന ജൂ​നി​യ​ർ ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മി​ന്നും പ്ര​ക​ട​ന​വു​മാ​യി ദേ​ശീ​യ ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി ഖ​ത്ത​റി​ലെ എ​ൻ.​വി.​ബി.​എ​സ് താ​ര​ങ്ങ​ൾ. ദോ​ഹ​യി​ലെ രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ആ​ദം നൗ​ജാ​സ് മി​ക​ച്ച പോ​രാ​ട്ട​ത്തി​ലൂ​ടെ ന​വ​നീ​ത് ഉ​ദ​യ​നെ തോ​ൽ​പി​ച്ചു. സ്കോ​ർ: 15-11, 15-10. പെ​ൺ​കു​ട്ടി​ക​ളി​ൽ ബി​ർ​ള പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ നി​വേ​ദ്യ മി​ക​ച്ച മ​ത്സ​ര​ത്തി​ലൂ​ടെ സു​ഗേ​ഷ് ത​ൻ​വി​യെ​യാ​ണ് 15-3, 15-6 സ്കോ​റി​ന് തോ​ൽ​പി​ച്ച​ത്.


അ​ണ്ട​ർ ഒ​മ്പ​ത് ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​ഡം നൗ​ജാ​സും, പെ​ൺ​കു​ട്ടി​ക​ളി​ൽ നി​വേ​ദ്യ അ​ജി​യു​മാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ലെ വി​ജ​യ​വു​മാ​യി ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ഗ​സ്റ്റ് 26 മു​ത​ൽ 29 വ​രെ കൊ​ച്ചി​യി​ൽ ന​ട​ന്ന കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​ഭ​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്. ഒ​മ്പ​ത് വ​യ​സ്സി​നു താ​ഴെ യു​ള്ള 73ഓ​ളം പേ​ർ ആ​ൺ, പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ജ​യി​ക​ളാ​യെ​ത്തു​ന്ന താ​ര​ങ്ങ​ൾ​ക്കെ​തി​രെ​യാ​വും മും​ബൈ​യി​ൽ സെ​പ്റ്റം​ബ​ർ 27ന് ​ആ​രം​ഭി​ക്കു​ന്ന ദേ​ശീ​യ ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മ​ത്സ​ര​ങ്ങ​ൾ.



Follow us on :

More in Related News