Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 23:32 IST
Share News :
ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാലു സൈനികർക്ക് വീരമൃത്യു. ഇന്ന് ഉച്ചയ്ക്ക് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കത്വയിലെ മച്ചേഡി കിണ്ട്ലി മൽഹാർ റോഡിലായിരുന്നു ആക്രമണം. ആറ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
വാഹനവ്യൂഹത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. കത്ത്വയിൽ നിന്ന് 150 കിലോ മീറ്റർ അകലെ ലോഹായി മൽഹാറിലെ ബദ്നോട്ട ഗ്രാമത്തിലായിരുന്നു സംഭവം. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിൽ മറഞ്ഞു. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
രണ്ടു ദിവസത്തിനിടെ ജമ്മു മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച രജൗറിയിലുണ്ടായ ആക്രമണത്തിന് ഒരു സൈനികന് പരിക്കേറ്റിരുന്നു. പഞ്ചാബിന്റെ പത്താൻകോട്ട് ജില്ലയുമായി അതിർത്തി പങ്കുവയ്ക്കുന്ന ജില്ലയാണ് കത്വ. 6 ഭീകരരെയാണ് 48 മണിക്കൂറിനിടെ സൈന്യം വധിച്ചത്.
Follow us on :
Tags:
More in Related News
Please select your location.