Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2024 22:24 IST
Share News :
മസ്‌കറ്റ്: പ്രവാസികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം, യാത്രയുമായി ബന്ധപെട്ടതാണ്. കാലാ കാലങ്ങളായി തുടരുന്ന ഈ ദുരനുഭവം വേണ്ടപെട്ടവർ ഒരണു മണി തൂക്കം ശ്രദ്ധ ചെലുത്തുന്നില്ല. യാതൊരു വിധ കാരണവും പറയാതെ വിമാനം വൈകുന്നതും, റദ്ദാക്കുന്നതുമായ കലാപരിപാടികൾ ദിനം പ്രതി എയർ ഇന്ത്യ എക്സ്പ്രസ് തുടർന്ന് കൊണ്ടിരിക്കുന്നു. ഇത് ഏറിയപങ്കും അനുഭവിക്കുന്നതാകട്ടെ ജി സി സി യിലെ പ്രവാസികളും.
എണ്ണപെട്ട അവധി കഴിഞ്ഞ് വരുന്നവരും, അവധിക്ക് പോകുന്നവരും അവരുടെ അവധിക്കാലം അവർക്ക് ദുരനുഭവമായി മാറുന്നു. അത്യാവശ്യ കാര്യങ്ങൾക്കായി രണ്ട് ദിവസത്തേക്ക് വേണ്ടി യാത്ര ചെയ്യുന്നവർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പ്രയാസപെടുന്നു. ഇനിയെങ്കിലും ഇതിനൊരു അറുതി വേണ്ടേ?...
കൂടാതെ ട്രാവൽ ഏജൻസികൾ അനുഭവിക്കുന്നത് വേറെ, ടിക്കറ്റ് എടുക്കാൻ വരുന്നവർ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വരുന്നു. വിമാനം പോകുമെന്നോ, പോകില്ലന്നോ പറയാൻ കഴിയുന്നില്ല. ടികറ്റ് എടുത്തുകൊടുത്ത ഏജൻസിയെ വിളിച്ച് അനാവശ്യം പറയുന്നവരും കുറവല്ല.
എയർ ഇന്ത്യ എക്സ്പ്രസ്സിൽ ലീവിന് നാട്ടിൽ പോകുന്നയാൾക്കും, വരുന്നയാൾക്കും വേണ്ടപ്പെട്ടവരോട് യാത്ര പറയുന്ന രീതി "ഞാൻ നാളെ പോകാനും പോകാതിരിക്കാനും സാധ്യതയുണ്ട്" എന്ന് പറയേണ്ട ഗതികേടിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. കുറച്ചധികം നാളുകളായി പ്രവാസി അനുഭവിക്കുന്ന ഈ യാത്രാ ദുരിതം വേണ്ടപെട്ടവർ അത്രകണ്ട് ഗൗരവത്തിൽ എടുക്കുന്നില്ല.
പ്രവാസികൾക്ക് ആദ്യം ലഭിക്കേണ്ടത് മാന്യമായി സന്തോഷത്തോടെ യാത്ര ചെയ്യാനുള്ള അവസരമാണ്. അതിന് യാതൊരു നീതിയും ഉത്തരവാതിത്തപെട്ടവരുടെ അടുക്കൽ നിന്ന് ലഭിക്കുന്നില്ല. രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശ വരുമാനം നേടിക്കൊടുക്കുന്ന പ്രവാസി സമൂഹത്തെ ഭീമമായ യാത്ര ചെലവ് വാങ്ങി ചൂഷണം ചെയ്യുന്നത് വിമാന കമ്പനികൾ നടത്തുന്ന അനീതിയാണ്.
ഗൾഫ് സെക്ടറിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന എയർലൈൻ കമ്പനികളുടെ നടപടിക്ക് കടിഞ്ഞാണിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെട്ട് പ്രവാസികളോട് കരുണ കാണിക്കണം.
അവധികാലങ്ങളിൽ കുത്തനെ വർദ്ധിപ്പിക്കുന്ന ടിക്കറ്റ് ചാർജും കൊടുത്തിട്ടാണ് യാത്രക്കൊരുങ്ങി നിൽക്കുന്നത്. ഇതുപോലെ പ്രവാസികളെ ഉപദ്രവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകേണ്ടതുണ്ട്.
(ജമാൽ ഹസൻ ഇബ്രി)
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.