Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യെമനിൽ ഇസ്രയേൽ ​വ്യോമാക്രമണം: 3 മരണം, നിരവധി പേർക്ക് പരുക്കേറ്റു

21 Jul 2024 09:25 IST

- Enlight News Desk

Share News :

യെമനിലെ ഹുദൈദയിൽ ഇസ്രയേൽ ​വ്യോമാക്രമണം. മൂന്നുപേർ മരിക്കുകയും 87 പേർക്ക് പരുക്കേറ്റെന്നുമാണ് റിപ്പോർട്ട്. 

ഹുദൈദ തുറമുഖത്തോടുചേർന്ന എണ്ണ സംഭരണ, വൈദ്യുത കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടന്നത്. വ്യാപക നാശനഷ്ടം സംഭവിച്ചതായും​ റിപ്പോർട്ടുണ്ട്​.

തെൽ അവീവ് ഡ്രോൺ ആക്രമണത്തിനുള്ള പ്രതികാരമാണ്​ ഹുദൈദക്ക്​ നേരെയുള്ള സൈനിക നടപടിയെന്ന്​ ഇസ്രായേൽ അറിയിച്ചു. 

ഹൂതികൾക്കും അവരെ പിന്തുണക്കുന്നവർക്കുമുള്ള മുന്നറിയിപ്പാണിതെന്നും പറഞ്ഞു.

Follow us on :

More in Related News