Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍; കുട്ടികളടക്കം 34 പേര്‍ കൊല്ലപ്പെട്ടു

14 Sep 2024 11:43 IST

- Shafeek cn

Share News :

ഗാസ: ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 34 പേരാണ് കൊല്ലപ്പെട്ടത്. യുഎന്നിന്റെ സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിന് സമീപത്തുണ്ടായിരുന്ന രണ്ട് വീടുകളും പൂര്‍ണമായി തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ ആറ് പേര്‍ യുഎന്‍ ജീവനക്കാരാണ്. ഒളിത്താവളമായും ആക്രമണത്തിന് പദ്ധതികളിടാനും സ്‌കൂളുകളെ ഹമാസ് മറയാക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇതിനാല്‍ ഇടയ്ക്കിടെ ഗാസയിലെ സ്‌കൂളുകള്‍ക്ക് നേരെ ഇസ്രായേല്‍ കനത്ത ആക്രമണമാണ് നടത്താറുള്ളത്.


ഇക്കഴിഞ്ഞ ബുധനാഴ്ച തെക്കന്‍ ഗാസയിലെ നഗരമായ ഖാന്‍ യൂനിസിന് സമീപമുള്ള ഒരു വീടിന് നേരെയും ഇസ്രായേലിന്റെ ആക്രമണം ഉണ്ടായി. 21 വയസ്സ് വരെ പ്രായമുള്ള ആറ് സഹോദരന്മാരും സഹോദരിമാരും ഉള്‍പ്പെടെ 11 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ഗാസയിലെ യുദ്ധം ഇപ്പോള്‍ 11-ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.

Follow us on :

More in Related News