Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2024 16:58 IST
Share News :
മസ്‌കറ്റ്: സമൂഹത്തിലും, വിശിഷ്യാ യുവാക്കൾക്കിടയിലും ശാസ്ത്ര അവബോധം പരിപോഷിപ്പിയ്ക്കുക എന്ന ആശയത്തിൽ അർപ്പിതമായി ഒമാനിൽ വിജയകരമായി പ്രവൃത്തിച്ചു വരുന്ന ഇന്ത്യൻ സയൻസ് ഫോറം ഈ വർഷത്തെ സയൻസ് ഫൈയിസ്റ്റാ 2024നു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണ്.
ഇന്ത്യൻ സ്കൂളുകളിൽ നിന്നും അതി പ്രഗത്ഭരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്ന ശാസ്ത്ര പ്രതിഭ , ഇഗ്നൈറ്റർ സയൻസ് ക്വിസ്, സയൻസ് ഡിബേറ്റുകൾ , ഓൺ ദി സ്പോട് സയൻസ് പ്രൊജക്റ്റ് , ഡിജിറ്റൽ സിമ്പോസിയം , സയൻസ് എക്സിബിഷൻ തുടങ്ങിയ വിവിധ മത്സരങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ശാസ്ത്രാഭിരുചിയും പ്രതിഭയും തെളിയിക്കുന്നതിനുള്ള ഏറ്റവും വലിയ വേദിയാണ് ISF സയൻസ് ഫിയസ്റ്റ എന്ന ഈ വാർഷിക പരിപാടി
വിദ്യാര്തഥികളുടെ പങ്കാളിത്തത്തിൽ അഭൂതപൂർവമായ വർധനവാണ് വർഷാവർഷം ഈ പരിപാടിക്ക് ഉണ്ടാകുന്നതു
ഈ വര്ഷം ഏതാണ്ട് 3000 ത്തിൽ പരം വിദ്യാര്തഥി കളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ സ്‌കൂൾ ബോർഡ് അധികൃതരുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സഹകരണം ഈ പരിപാടിയുടെ വിജയത്തിന്റെ പ്രധാന ഘടകമാണ് .
ഈ വര്ഷത്തെ പരിപാടി മെയ് 17 , 18 തീയതികളിൽ , നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അൽ ഹൈൽ ക്യാമ്പസ്സിൽ വെച്ചാണ് നടക്കുന്നത്. ശ്രദ്ധേയനായ പരിസ്ഥിതി വിദഗ്ധൻ ഡോ. മുരളി തുമ്മാരുകുടിയാണ് പരിപാടിയുടെ വിശിഷ്ടാതിഥിയും ഇന്ത്യൻ സയൻസ് ഫോറത്തിന്റെ വാർഷിക പുരസ്‌കാരമായ ഡോ എ പി ജെ അബ്ദുൽ കലാം സയൻസ് ടെക്നോളജി അചീവമെന്റ് അവാർഡ് ജേതാവും.
പരിപാടിയുടെ മുഖ്യ ആകർഷണമായ ശാസ്ത്ര പ്രതിഭ മത്സരത്തിൽ വിദഗ്ധവും സൂക്ഷ്മവുമായ വിശകലനത്തിൽ വിജയിച്ച മിടുമിടുക്കർ:
1. ഹാർദിക് സക്‌സേന, ഗ്രേഡ് 5, ഇന്ത്യൻ സ്‌കൂൾ സൂർ
2. മിഥിൽ സദാശിവം, ഗ്രേഡ് 6, ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര
3. മാൻവിക് ബിശ്വാസ്, ഗ്രേഡ് 7 , ഇന്ത്യൻ സ്കൂൾ മാബേല
4. എസ്. സൃജൻ ഹരീഷ്, ഗ്രേഡ് 8, ഇന്ത്യൻ സ്കൂൾ ബൗഷർ
5. സ്നികിത കർ, ഗ്രേഡ് 8, ഇന്ത്യൻ സ്കൂൾ മസ്‌കറ്റ്
6. കനിഷ് അരവിന്ദ്, ഗ്രേഡ് 9, ഇന്ത്യൻ സ്കൂൾ അൽ സീബ്
7. സൈന ഫാത്തിമ, ഗ്രേഡ് 10, ഇന്ത്യൻ സ്കൂൾ സലാല
പരിപാടിയുടെ ആദ്യദിനമായ മെയ് 17 നു വിവിധ മത്സരങ്ങൾ നടക്കും. രണ്ടാം ദിവസം രാവിലെ സയൻസ് എക്സിബിഷനും ഉച്ചയ്ക്ക് ശേഷം കുട്ടികൾക്ക് വിശിഷ്ടാതിഥി ഡോ മുരളി തുമ്മാരുകുടിയുമായി സംവദിക്കുന്നതുമാണ് .
ഡയസിലുള്ള ഇന്ത്യൻ സയൻസ് ഫോറത്തിൻ്റെ ഭാരവാഹികൾ:
ഡോ. ജെ.രത്‌നകുമാർ ചെയർമാൻ, T.ഭാസ്കരൻ വൈസ് ചെയർമാൻ, സുരേഷ് അക്കമ്മടത്തിൽ ജനറൽ സെക്രട്ടറി, ലത ശ്രീജിത്ത് , ജനറൽ കോർഡിനേറ്റർ, എം.എം.റഷീദ്, ജോയിൻ്റ് സെക്രട്ടറി, ഹാല പി.ജമാൽ.കോ-ഓർഡിനേറ്റർ.
Follow us on :
Tags:
More in Related News
Please select your location.