Tue May 20, 2025 9:01 PM 1ST

Location  

Sign In

ഐ.എസ്.സി മലയാള വിഭാഗം സലാലയിൽ ബാല കലോത്സവം സംഘടിപ്പിച്ചു

27 Nov 2024 02:16 IST

ENLIGHT MEDIA OMAN

Share News :

സലാല: ഐ.എസ്.സി മലയാള വിഭാഗം സലാലയിൽ ആറ് ദിവസങ്ങളിലായി നടത്തിയ ബാല കലോത്സവത്തിൽ അദ്വൈത് മനോജ് കലാ പ്രതിഭ, ഇഷ ഫാത്തിമ കലാ തിലകം, അമേയ മെഹ്‌റിൻ ഭാഷ ശ്രീയായും തിരഞ്ഞെടുത്തു. എഴുപത്തി മൂന് ഇനങ്ങളിലായി നടന്ന ബാല കലോത്സവത്തിൽ എണ്ണൂറോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്.

ഐ.എസ്.സി ഹാളിൽ നടന്ന ബാല കലോത്സവത്തിൽ ദേവിക ശ്രീജിത്, അക്ഷിത് ക്യഷ്ണ മഹീന്ദ്രകർ എന്നിവർ ഗ്രൂപ്പ് ചാമ്പ്യൻമാരായി.  തുടർന്ന് സമാപന പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലയാള വിഭാഗം കൺവീനർ എ.പി കരുണൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഷജിൽ കോട്ടായി സ്വാഗതവും റഷീദ് കൽപ്പറ്റ നന്ദിയും പറഞ്ഞു.

രാകേഷ് കുമാർ ജാ, ഡോ.കെ.സനാതനൻ, ഡോ.അബൂബക്കർ സിദ്ദീഖ്, ഡോ.വി.എസ് സുനിൽ, ഒ.അബ്ദുൾ ഗഫൂർ, സന്ദീപ് ഓജ, സണ്ണി ജേക്കബ്ബ്, ഗോപൻ അയിരൂർ, ഹരി ചേർത്തല, സി.വി.സുദർശനൻ, മർഷൂദ് സ്രാമ്പിക്കൽ, ആർ.കെ.അഹമ്മദ്, അബ്ദുൾ അസീസ് ബദർ സമ, ശ്രീകൃഷ്ണ ജിപ്മാർ, അജ്മൽ അൻഷാദ്, അജിത്, ശ്രീജിത്ത്, റിഷാൽ, സമീർ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News