Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറുമാസം തികയുന്നതിന് മുൻപേ ആഗോള ബഹുമതി നേടി ചാലക്കുടിക്കാരി ഇസബെല്ല

09 Oct 2024 16:13 IST

WILSON MECHERY

Share News :

ചാലക്കുടി: ഇസബെല്ലയെ തേടി

ആഗോള ബഹുമതിയെത്തിയത് ജനിച്ച് ആറുമാസം തികയുന്നതിന് മുൻപേ.

സവിശേഷമായ കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കുന്നവർ നിരവധിയാണ്. അസാധാരണമായ കഴിവുകൾ അനുസരിച്ച് ആർക്കും ഏതു പ്രായത്തിലും ലോക റെക്കോർഡുകൾ സ്വന്തമാക്കാം. അക്കൂട്ടത്തിൽ അല്പം സ്പെഷ്യൽ ആയ ഒരാളുണ്ട് ജനിച്ച് മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കൊച്ചു മിടുക്കി. അഞ്ചുമാസം 17 ദിവസവും പ്രായമുള്ളപ്പോൾ നാലു മിനിറ്റും 38 സെക്കൻഡ് വീഴാതെ പിടിച്ചു നിന്നാണ് ഇസബല്ല മറിയം ജിൻസൺ എന്ന മിടുക്കി അവളുടെ പേര് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ എഴുതി ചേർത്തത്. 

 സാധാരണ ഒരു കുഞ്ഞു ജനിച്ച ഏഴാം മാസം മുതൽ 9 മാസത്തിനുള്ളിലാണ് പിടിച്ചുനിൽക്കാനും നടക്കാനും ഇരിക്കാനും ഒക്കെ ശ്രമിക്കുക എന്നാൽ സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തമായയായിരുന്നു ഇസ്സബെല്ലയുടെ പ്രവർത്തികൾ. 2024 ഫെബ്രുവരി എട്ടിനാണ് ഇസബെല്ല ജനിച്ചത് ജനിച്ച് 45 ദിവസത്തിനുള്ളിൽ തന്നെ കുട്ടി കമിഴ്ന്നു പോയിരുന്നു. മൂന്നാം മാസത്തിലിരിക്കുകയും നാലാം മാസത്തിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുകയും ചെയ്തു. 

കുട്ടിയുടെ ഈ കഴിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് നും അപേക്ഷ നൽകുകയായിരുന്നു.

 അപേക്ഷ നൽകി 20 ദിവസങ്ങൾക്ക് ശേഷം കുട്ടി വേൾഡ് റെക്കോർഡ് നേട്ടത്തിന് അർഹയാണ് എന്ന് അറിയിച്ചുകൊണ്ട് അധികൃതരുടെ ഭാഗത്തുനിന്നും മറുപടി ലഭിക്കുകയായിരുന്നു അതോടെ അവിശ്വസനീയമായ ഈ നേട്ടത്തിന് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റെക്കോർഡ് ഉടമയായി മാറി.

 ചാലക്കുടി സ്വദേശിയും ഇപ്പോൾ യുകെയിൽ സ്ഥിരതാമസവുമായ മൽപ്പാൻ വീട്ടിൽ ജിൻസൺ ജോസ് നിമ്മി ഡേവിസ് ദമ്പതികളുടെ മകളാണ് ഇസബെല്ലാ മറിയം ജിൻസൺ. തങ്ങളുടെ കുഞ്ഞ് ഇത്തരത്തിൽ ഒരു അത്ഭുതകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയാണ് ഈ മാതാപിതാക്കൾ.

 

Follow us on :

More in Related News